മധ്യപ്രദേശിലെ ജബൽപൂരിൽ നാടകീയമായ ഒരു സംഭവം അരങ്ങേറിയിരിക്കുന്നു. ഏഴ് വർഷം നീണ്ട പ്രണയ വിവാഹത്തിന് ശേഷം ഭാര്യ ഭർത്താവിന്റെ ബന്ധുവായ യുവതിക്കൊപ്പം ഒളിച്ചോടി. ഒരു മാസമായി ഇരുവരെയും കാണാനില്ല. ഭാര്യയും ബന്ധുവായ യുവതിയും തമ്മിലുള്ള ചാറ്റുകൾ ഭർത്താവ് കണ്ടെത്തി പോലീസിൽ തെളിവായി സമർപ്പിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഭാര്യയും കസിൻ സിസ്റ്ററും തമ്മിൽ വളരെക്കാലമായി രഹസ്യ ബന്ധം ഉണ്ടായിരുന്നു. ജബൽപൂരിലെ ആശുതോഷ് ബൻസൽ ആണ് പോലീസിൽ പരാതി നൽകിയത്. തന്റെ ഭാര്യയായ സന്ധ്യയെ കസിൻ സിസ്റ്ററായ മാൻസി ‘കൊണ്ടുപോയി’ എന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. ഒരുമിച്ച് താമസിക്കാൻ ഇരുവരും പദ്ധതിയിടുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകൾ പോലീസിന് തെളിവായി നൽകി. ആശുതോഷും സന്ധ്യയും ഏഴ് വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്.. എന്നാൽ, അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിൽ, സന്ധ്യ മാൻസിക്കൊപ്പം പുതിയൊരു ജീവിതം തിരഞ്ഞെടുത്തുവെന്നാണ് ആരോപണം.
സന്ധ്യയും മാൻസിയും ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമല്ല, എങ്കിലും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കില്ല എന്ന ഭയം കാരണമാണ് ഇരുവരും ഒളിച്ചോടിയതെന്ന് പറയപ്പെടുന്നു.




