നടൻ സഞ്ജയ് ദത്തും സംരംഭകൻ അഭിമന്യൂ ജാഖറും ചേർന്ന് മുംബൈയിൽ പുതുതായി ആരംഭിച്ച ‘അൽത്ത സ്റ്റെല്ല’എന്ന റെസ്റ്റോബാർ വലിയ വിവാദത്തിലായിരിക്കുകയാണ്. ഒരു കോക്ടെയിലിനുള്ളിൽ ജീവനുള്ള മീനിനെ ഇട്ട് വിളമ്പിയതാണ് വൻ പ്രതിഷേധത്തിന് കാരണമായത്.
ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളും പൊതുജനങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് വിവാദമായ ഈ പാനീയം മെനുവിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിതരായി.
നക്ഷത്രസമൂഹങ്ങളെ പ്രമേയമാക്കി ഈ മാസമാദ്യം തുടങ്ങിയ ഈ ആഡംബര ബാർ, അതിന്റെ വ്യത്യസ്തമായ പാനീയങ്ങൾ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ കോക്ടെയിൽ ഗ്ലാസിനുള്ളിൽ ജീവനുള്ള മീൻ നീന്തിത്തുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പാനീയത്തിന് മുകളിൽ തീ കൊളുത്തുമ്പോഴും മീൻ അതിനുള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന വീഡിയോകൾ ജനങ്ങളെ പ്രകോപിപ്പിച്ചു. വിനോദത്തിനും അലങ്കാരത്തിനുമായി മിണ്ടാപ്രാണികളെ ഇത്തരം ക്രൂരതയ്ക്ക് ഇരയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.
ഹോട്ടലുകളുടെയും ബാറുകളുടെയും ആകർഷണീയത കൂട്ടാൻ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ഓരോ ജീവിയോടും ബഹുമാനം കാണിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായതോടെയാണ് പാനീയം നിർത്തലാക്കാൻ ഹോട്ടൽ അധികൃതർ തീരുമാനിച്ചത്. ഭക്ഷണശാലകളിലെ പരീക്ഷണങ്ങൾക്കും അലങ്കാരങ്ങൾക്കും പരിധി നിശ്ചയിക്കേണ്ടതുണ്ടെന്ന വലിയ ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്. നിലവിൽ തള്ളപ്പക്ഷിയെയും കുഞ്ഞിനെയും സുരക്ഷിതമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.




