Lifestyle

പാചകത്തിന് മാത്രമല്ല വീട് വൃത്തിയാക്കാനും ഉപ്പ് മതി: അറിയാമോ ഈ ഉപയോഗങ്ങൾ?

ഉപ്പില്ലാതെ ഒരു ഭക്ഷണത്തിനം രുചി ഉണ്ടാകില്ല. ഉപ്പ് ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ഒരു വീട് വൃത്തിയാക്കാനും ഉപ്പ് കൊണ്ട് സാധിയ്ക്കും. ഉപ്പ് കൊണ്ട് വീട്ടമ്മമാര്‍ക്ക് ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ അറിയാം….

മെഴുക്ക് കളയാന്‍ – പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം.

ഉറുമ്പും പ്രാണികളും – തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം.

തുരുമ്പ് കളയാന്‍ –ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ ഉപ്പു കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.

സിങ്കിലെ മണം – സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി.

ഷൂവിലെ ഗന്ധം – ഷൂവിലെ മണം കളയാന്‍ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതി. ഉപ്പു ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഷൂവിലെ മണം കളയുകയും ചെയ്യും.

ഫിഷ് ടാങ്ക് – ഫിഷ് ടാങ്ക് കഴുകുമ്പോള്‍ ടാങ്കിനുള്ളില്‍ ഉപ്പിട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളം ഒഴിക്കാം

തുണികളിലെ ദുര്‍ഗന്ധം – തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള മണം ഒഴിവാക്കാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത് വിരിക്കാം.

കൈകളിലെ മണം – ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക.

Leave a Reply

Your email address will not be published. Required fields are marked *