പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
Posted onAuthorAksaComments Off on പെൺകുഞ്ഞ്; നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു: ഡോക്ടറുടെ വീഡിയോ കണ്ട് തീരുമാനം മാറ്റി മാതാപിതാക്കൾ
ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ.
പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ വീഡിയോയാണിത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഡോക്ടർ സുഷമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനകം മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ ജീവിച്ചിട്ടും കുടുംബങ്ങൾ തങ്ങളുടെ പെൺമക്കളെ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപേക്ഷിക്കുന്നത് തുടരുകയാണെന്ന് അതീവ നിരാശയോടെയും നിശ്ചയദാർഢ്യത്തോടെയും കൂടെയാണ് സുഷമ പറയുന്നത്.
“ഇന്നലെയാണ് ഈ കൊച്ചു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആ അമ്മയുടെ കുഞ്ഞുങ്ങളിൽ മരണത്തെ അതിജീവിച്ച രണ്ടാമത്തെ മകളാണവൾ. ആകെ മൂന്ന് പെൺമക്കളെയാണ് അമ്മ പ്രസവിച്ചത്. ആദ്യം ജനിച്ച പെൺകുഞ്ഞ് മരിച്ചിരുന്നു. ജനിച്ചത് മൂന്നും പെൺകുഞ്ഞുങ്ങളായതോടു കൂടി കുടുംബം തകർന്ന അവസ്ഥയിലായി. ഇക്കാരണങ്ങൾ കൊണ്ട് കുഞ്ഞിന്റെ അച്ഛൻ അവളുടെ അമ്മയെ പോലും വിളിച്ചിട്ടില്ല,” സുഷമ വീഡിയോയിൽ വ്യക്തമാക്കി.
മൂന്നാമതും പെൺകുഞ്ഞു ജനിച്ചപ്പോൾ ആ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിക്കാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. പ്രസവശേഷം ഭാര്യയെ ഒന്ന് കാണാനോ സംസാരിക്കാനോ പോലും ആ ഭർത്താവ് കൂട്ടാക്കിയില്ല.
“അവളുടെ കുടുംബം അവളെ ഉപേക്ഷിച്ചു. ഒരു ഡോക്ടർ, ഒരു അമ്മ, ഒരു മകൾ, ഒരു സ്ത്രീ എന്നീ നിലകളിൽ എനിക്ക് ഇതിൽ ഭയങ്കര വിഷമം തോന്നുന്നു. ഇതാണ് ആളുകളുടെ മാനസികാവസ്ഥ. ഇന്ത്യയ്ക്ക് ഒരു വനിതാ പ്രസിഡൻ്റ് ഉള്ളപ്പോഴും, ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസ് ഉള്ളപ്പോഴും ആളുകളുടെ ചിന്താഗതിയിൽ ഒരു മാറ്റവും ഇല്ല. ഈ പെൺകുഞ്ഞ് ഒമ്പത് മാസത്തെ യാത്ര പൂർത്തിയാക്കി എത്തിയതാണ്. അവളും അനന്തമായ ഭാഗ്യത്തോടെയാണ് ജനിച്ചത്, ”സുഷമ കൂട്ടിച്ചേർക്കുന്നു.
കുഞ്ഞിനോട് അനുകമ്പ കാണിക്കണമെന്നുള്ള സുഷമയുടെ അഭ്യർത്ഥന ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നിരവധി ആളുകളാണ് കുട്ടിയെ ദത്തെടുക്കാനും അർഹമായ സ്നേഹം നൽകാനും തങ്ങൾ തയ്യാറാണെന്ന അതിയായ ആഗ്രഹത്തോടെ രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കൾ കുടുംബത്തിൻ്റെ പ്രവർത്തനത്തെ വിമർശിച്ച് രംഗത്തെത്തി. മറ്റുള്ളവർ ഇന്ത്യയിൽ മെച്ചപ്പെട്ട ഫോസ്റ്റർ സംവിധാനത്തിൻ്റെ അടിയന്തിര ആവശ്യത്തിന് ഊന്നൽ നൽകി.
തുടർന്ന് ഈ വീഡിയോയ്ക്ക് പിന്നാലെ ഡോക്ടർ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പ്രതീക്ഷക്ക് വക നൽകുന്ന ഒരു കാര്യമാണ് ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകളും സന്ദേശങ്ങളും ലഭിച്ചതിനെത്തുടർന്ന് അവർ നവജാതശിശുവിൻ്റെ മാതാപിതാക്കളോട് സംസാരിച്ചത്രേ. ആളുകൾ മകളോടു കാണിക്കുന്ന പിന്തുണയും സ്നേഹവും അനുകമ്പയും കുടുംബത്തെ വളരെയധികം സ്പർശിക്കുകയും ഒടുവിൽ തങ്ങളുടെ തെറ്റിൻ്റെ ഗൗരവം അവർ തിരിച്ചറിയുകയും ചെയ്തു.
കുഞ്ഞിന് വേണ്ടിയെത്തുന്ന നിരവധി കോളുകൾ കുടുംബത്തെ ആശ്ചര്യപെടുത്തി. ഒരു കുഞ്ഞിനായി എത്രപേർ കൊതിക്കുന്നുവെന്നത് കണ്ടപ്പോൾ മാതാപിതാക്കളുടെ കണ്ണുതുറന്നു. തങ്ങൾക്ക് ലഭിച്ച അനുഗ്രഹം മനസ്സിലാക്കി അവർ കണ്ണീർ പൊഴിച്ചു. ഇപ്പോൾ മകളെ സ്നേഹത്തോടെ വീട്ടിലേക്ക് കൊണ്ടുപോകാൻ അവർ തയ്യാറാണ്,” സുഷമ ക്ലിപ്പിൽ പറയുന്നു.ചിലപ്പോൾ, സ്വന്തം മനുഷ്യത്വത്തെക്കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാൻ അപരിചിതരുടെ ദയ ആവശ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ ദൃശ്യങ്ങൾ.
ഒരു വിദേശ വിമാനത്തിലെ എയർ ഹോസ്റ്റസ്, വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിലെ രഹസ്യജീവിതത്തെക്കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. ഒരു വിമാനം സാധാരണയായി 35,000 അടി ഉയരത്തിൽ ക്രൂസിംഗ് വേഗതയിലെത്തുകയും ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുകയും ചെയ്യുമ്പോൾ, കോക്ക്പിറ്റിൽ പൈലറ്റുമാരും ജീവനക്കാരും ചിലപ്പോൾ രഹസ്യ പ്രണയത്തിൽ ഏർപ്പെടാറുണ്ടെന്ന്ന്നാണ് അവര്‍ വെളിപ്പെടുത്തിയത്. സുരക്ഷ, പ്രൊഫഷണലിസം, കർശനമായ കോക്ക്പിറ്റ് നിയമങ്ങൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍. ഓട്ടോപൈലറ്റും ‘ഹൈ മൈൽ ക്ലബി’ന്റെ തുടക്കവും സോഷ്യൽ മീഡിയയിൽ സിയറ മിസ്റ്റ് എന്നറിയപ്പെടുന്ന Read More…
ഓരോ ദിവസവും കൗതുകമെന്നും വിചിത്രമെന്നും തോന്നിക്കുന്ന ഒട്ടനവധി വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചില വീഡിയോകളൊക്കെ കാണുമ്പോൾ ആളുകൾക്കൊക്കെ ഇതെന്താ ഭ്രാന്താണോ എന്നു പോലും നാം ചിന്തിച്ചുപോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ അങ്ങ് ഭോപ്പാലിൽ നിന്നും വൈറലാകുന്നത്. മദ്യലഹരിയിൽ ഒരു യുവാവ് മൊബൈൽ ടവറിന്റെ മുകളിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണിത്. ഭോപ്പാലിലെ ഐഷ്ബാഗ് ഏരിയയിൽ നിന്നുള്ള വിവേക് താക്കൂർ എന്ന 33 കാരനാണ് മദ്യലഹരിയിൽ ബർഖേദി ഏരിയയിലെ മൊബൈൽ ടവറിൽ കയറി കോളിളക്കം സൃഷ്ടിച്ചത്. ഉച്ചത്തിരിഞ്ഞു രണ്ട് മണിക്കാണ് സംഭവം. Read More…
ഒരു പെണ്‍കുട്ടി കുപ്പിയിലാക്കി കടലിലൂടെ ഒഴുക്കിവിട്ട സന്ദേശം 3000 മൈല്‍ അകലെ കണ്ടെത്തി. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ നാലു വര്‍ഷമാണ് സന്ദേശം സഞ്ചരിച്ചത്. കഴിഞ്ഞയാഴ്ച സന്ദേശം അയച്ചയാളും അത്് കിട്ടിയയാളും തമ്മില്‍ കണ്ടുമുട്ടിയതോടെ ലോകം മുഴുവനും അറിഞ്ഞു. സന്ദേശം കിട്ടിയ ഫ്രാങ്കും കരണ്‍ ബോള്ഗറും കത്ത് എഴുതിയ അയോയിഫേയെ കണ്ടെത്തി. 2019 ജൂലൈ 17 ന് കത്ത് ഒരു കുപ്പിയ്ക്ക് ഉള്ളിലാക്കി അയോയിഫേ കടലില്‍ എറിയുകയായിരുന്നു. കത്ത് കിട്ടിയ ന്യൂ ജഴ്സിയില്‍ നിന്നും 3000 മൈല്‍ അകലെ അയര്‍ലന്റിലാണ് Read More…