Fitness

വ്യായാമം; ആദ്യമായി ഓട്ടം തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

വ്യായാമം ചെയ്യുമ്പോള്‍, കലോറികള്‍ കത്തിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം വയറിലെ മാത്രമല്ല, മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് കൂടി പുറന്തള്ളാന്‍ സഹായിക്കുന്നു. ഓട്ടവും നടത്തവും കൊഴുപ്പ് കത്തിക്കുന്ന മികച്ച രണ്ട് വ്യായാമങ്ങളാണ്. ഓട്ടം പലതരം ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വ്യായാമമാണ്. കൂടാതെ പതിവ് പരിശീലനം നിങ്ങളുടെ അസ്ഥികള്‍ ശക്തമാക്കുവാനും പേശികളെ ബലപ്പെടുത്തുവാനും ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സമ്മര്‍ദ്ദ നില നിയന്ത്രിക്കാനും ആരോഗ്യകരമായ നിലയില്‍ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. നിങ്ങള്‍ മുമ്പൊരിക്കലും ഓടാന്‍ പോയിട്ടില്ലെങ്കില്‍, തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ആദ്യത്തെയോ രണ്ടാമത്തെയോ ഓട്ടത്തിന് ശേഷം നിര്‍ത്തരുതെന്ന് ഓര്‍ക്കുക. കാരണം, തുടക്കത്തില്‍ പേശിവേദന അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. സ്ഥിരമായി ചെയ്യുമ്പോള്‍ ഈ പ്രശ്‌നം ഇല്ലാതാകുന്നതാണ്.

  • സാവധാനം ആരംഭിക്കുക – ഒരു തുടക്കക്കാരനെന്ന നിലയില്‍, ഒറ്റയടിക്ക് ദീര്‍ഘദൂര ഓടരുത്. ഇത് ഇടവേളകളായി വിഭജിച്ച് തുടക്കത്തില്‍ അവ ഹ്രസ്വമായി നിലനിര്‍ത്താന്‍ ശ്രമിക്കുക, ഇടവേളകള്‍ക്കിടയില്‍ നടക്കുവാനും ശ്രദ്ധിക്കുക. അങ്ങിനെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീണ്ടെടുക്കാനാകും. മാത്രമല്ല, മിതമായ വേഗതയില്‍ ഓടാന്‍ ആരംഭിക്കുകയും മുഴുവന്‍ ദൂരത്തിനും ഒരേ വേഗത നിലനിര്‍ത്തുകയും ചെയ്യുക. രണ്ട് മിനിറ്റ് ജോഗിംഗും രണ്ട് മിനിറ്റ് നടത്തവും ഒന്നിടവിട്ട് ചെയ്യുന്നത് പരിഗണിക്കുക, ഒപ്പം നടക്കാതെ തന്നെ മുഴുവന്‍ ദൂരവും ഓടുന്നതിനായി നിങ്ങളുടെ വ്യായാമവേളയില്‍ ഓട്ടത്തിന്റെ സമയം ഒരു മിനിറ്റ് വീതം വര്‍ദ്ധിപ്പിക്കുക.
  • ഓട്ടം സുഖപ്രദമാക്കാന്‍ – ഓടാനായി പോകുമ്പോള്‍ കാലുകള്‍ക്ക് നല്ല പിന്തുണ നല്‍കുന്ന ഒരു ജോടി ഉറപ്പുള്ളതും സുഖപ്രദവുമായ ഷൂസുകള്‍ ധരിക്കുവാന്‍ ശ്രദ്ധിക്കുക, ഒപ്പം ആഘാതം ആഗിരണം ചെയ്യുന്നതിന് അകത്ത് കുഷ്യന്‍ ഉള്ള ഷൂസ് ആയിരിക്കണം ധരിക്കേണ്ടത്. നിലത്ത് കാല്‍ കുത്തുമ്പോള്‍ ആയാസം തോന്നാത്ത തരത്തിലുള്ള ഏത് തരം ഷൂസാണ് നിങ്ങള്‍ക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന് വിശകലനം ചെയ്യുക. ഓടുമ്പോള്‍ നിങ്ങള്‍ക്ക് നീങ്ങാന്‍ ഇടം നല്‍കുന്ന അയഞ്ഞതും വായു കടക്കുവാന്‍ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും പരിഗണിക്കുക.
  • വാമപ്പ്, കൂള്‍ ഡൗണ്‍ വ്യായാമങ്ങള്‍ – ശരിയായ വാമപ്പ് ചെയ്യുന്നത് വ്യായാമം ചെയ്യുമ്പോള്‍ പേശികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും പേശികളുടെ കാഠിന്യം കുറയ്ക്കാനും പരിക്കിന്റെ സാധ്യത ഒഴിവാക്കുവാനും സഹായിക്കും. മാത്രമല്ല, ഒരു വാമപ്പ് വ്യായാമം വളരെ സജീവമായിരിക്കണം, അതില്‍ അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നടത്തമോ സ്‌ട്രെച്ചിങ് വ്യായാമമോ ഉള്‍പ്പെടുന്നു. വളരെ പ്രധാനമായി, നിങ്ങളുടെ ഓട്ടത്തിനുശേഷം ശരീരം തണുപ്പിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും, ഇത് പരിക്കുകള്‍ ഒഴിവാക്കാന്‍ നിര്‍ണ്ണായകമാണ്. ഒപ്പം, വ്യായാമ ശേഷം ശരീരം തണുപ്പിക്കാന്‍ നിങ്ങള്‍ക്ക് അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നടക്കുന്നത് പരിഗണിക്കാം. കൂടാതെ, നിങ്ങളുടെ അടുത്ത ഓട്ടത്തിന് മുമ്പ്, നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമുള്ളതിനാല്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും കാത്തിരിക്കുക, അടുത്ത ഓട്ടത്തിനായി ഹൃദയം പ്രവര്‍ത്തനങ്ങള്‍, പേശികള്‍, എല്ലുകള്‍ എന്നിവയിലെ സമ്മര്‍ദ്ദവുമായി ശരീരം പൊരുത്തപ്പെടണം.