റോൾസ് റോയ്‌സ് (Rolls-Royce), തങ്ങളുടെ ആഢംബര കാറുകളിലെ വിസ്മയമായ ഫാന്റം സെന്റിനറി കളക്ഷൻ (Phantom Centenary Collection) പുറത്തിറക്കി. ഫാന്റം എന്ന മോഡലിന് നൂറ് വയസ്സ് തികയുന്നതിന്റെ (1925-ൽ ഫാന്റം I എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങി) സ്മരണാർത്ഥമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ.
ഈ പ്രത്യേക പതിപ്പിന്റെ നിർമ്മാണത്തിനായി 40,000 മണിക്കൂറിലധികം സമയമാണ് ചെലവഴിച്ചത്. ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി വികസിതവുമായ ‘പ്രൈവറ്റ് കളക്ഷൻ’ ആണിത് എന്ന് കമ്പനി പറയുന്നു. ഹോളിവുഡിന്റെ ക്ലാസിക് കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാന്റം സെന്റനറി കളക്ഷന്റെ എക്‌സ്റ്റീരിയർ രൂപകൽപ്പന കറുപ്പും വെളുപ്പും ചേർന്ന വർണ്ണ കോമ്പിനേഷനാണ്. ഇതിന്റെ കസ്റ്റം ടു-ടോൺ ഫിനിഷ് ഒരു പ്രത്യേക ചാരുത നൽകുന്നു. ഈ കോൺട്രാസ്റ്റ് പെയിൻ്റിംഗിൽ വേറിട്ടുനിൽക്കുന്ന സ്വർണ്ണ അലങ്കാരങ്ങൾ കാറിന് സവിശേഷവും ആകർഷകവുമായ രൂപം നൽകുന്നു.
പ്രശസ്തമായ റോൾസ് റോയ്‌സ് എംബ്ലത്തിന്റെ യഥാർത്ഥ പതിപ്പിൽ നിന്നാണ് ഇതിന്റെ ഗ്രിൽ രൂപകല്‍പ്പന ചെയ്തത്. ഇത് 18 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച് 24 കാരറ്റ് സ്വർണ്ണം പൂശുകയും ചെയ്തിരിക്കുന്നു. ഇതിൽ ലണ്ടനിലെ ഹാൾമാർക്കിംഗ് & അസെ ഓഫീസ് സാക്ഷ്യപ്പെടുത്തിയ ‘ഫാന്റം സെന്റനറി’ പ്രത്യേക ഹാൾമാർക്ക് ആലേഖനം ചെയ്തിട്ടുണ്ട്, അടിഭാഗം ഇനാമൽ ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്.ഇന്റീരിയർ രൂപകൽപ്പന പുറംഭാഗത്തിന് സമാനമായി, റോൾസ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷന്റെ ഉൾഭാഗവും ആഢംബര രൂപകൽപ്പന നിലനിർത്തുന്നു.
ഒരു ഫാഷൻ സ്ഥാപനവുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത പിൻസീറ്റുകൾ, ഉയർന്ന റെസല്യൂഷനുള്ള പ്രിന്റ് ചെയ്ത തുണിത്തരങ്ങൾ, സൂക്ഷ്മമായ സ്വർണ്ണ എംബ്രോയ്ഡറി എന്നിവയുടെ സംയോജനമാണ്. ഒരു വർഷത്തിലധികം സമയമെടുത്താണ് ഇത് വികസിപ്പിച്ചത്. പുതിയ മഷികൾ, ഫിനിഷുകൾ, രീതികൾ എന്നിവ സൃഷ്ടിച്ചതിലൂടെ, 45 തനതായ പാനലുകൾ കൈകൊണ്ട് നിർമ്മിച്ച് കൃത്യമായി സ്ഥാപിച്ചു. സ്റ്റെയിൻ ചെയ്ത ബ്ലാക്ക്‌വുഡ് വെനീർ ഉപയോഗിച്ച് ഫാന്റം സെന്റനറി കളക്ഷനായി റോൾസ് റോയ്‌സ് വിശദമായ മരപ്പണികൾ ചെയ്തിട്ടുണ്ട്. ഡോർ പാനലുകളിൽ ഫാന്റം കാർ നടത്തിയ ശ്രദ്ധേയമായ യാത്രകളുടെ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആദ്യത്തെ ഗുഡ്‌വുഡ് കാലഘട്ടത്തിലെ ഫാന്റം ഓസ്‌ട്രേലിയയിലുടനീളം നടത്തിയ 4,500 മൈൽ ദൂരത്തെ യാത്രയുടെ ദൃശ്യങ്ങൾ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
3D മാർക്വട്രി, ഇങ്ക് ലെയറിംഗ്, ഗോൾഡ് ലീഫിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച ഈ ഡിസൈനിൽ, പാതകൾ എടുത്തു കാണിക്കാൻ അൾട്രാ-നേർത്ത 24 കാരറ്റ് സ്വർണ്ണ ഇലകൾ ഉപയോഗിച്ചിരിക്കുന്നു. ഈ ലിമിറ്റഡ് എഡിഷൻ ഫാന്റം സെന്റനറി കളക്ഷന് കരുത്ത് പകരുന്നത് 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ്. ആർട്ടിക് വൈറ്റ് എഞ്ചിൻ കവറിൽ 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ച് വിശദാംശങ്ങൾ നൽകിയിരിക്കുന്നു.




