Featured Lifestyle

15 വര്‍ഷത്തിന് ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ; അത് അവസാന കൂടിക്കാഴ്ചയായി

15 വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഈദിന് ഒത്തുചേരാന്‍ വേണ്ടിയായിരുന്നു ജാവേദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ആ ഒത്തുചേരല്‍ അവസാനത്തേതായിരുന്നു. 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരും അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടുപോയ 242 പേരില്‍ ഉണ്ടായിരുന്നു.

അമ്മയോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ നാല് സഹോദരങ്ങളും കുടുംബസമേതം അഹമ്മദാബാദില്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പേ ജാവേദ് വിടപറഞ്ഞു. വ്യാഴാഴ്ച അഹമ്മദാബാദിലെ കെട്ടിടത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം എഐ 171-ല്‍ 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരുള്‍പ്പെടെ 242 പേര്‍ ഉണ്ടായിരുന്നു.

ഹൃദ്രോഗിയായ ജാവേദിന്റെ അമ്മ, ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ പോകുമ്പോള്‍ അവര്‍ക്ക് മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും നഷ്ടമായിരിക്കുകയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇരകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയുടെ പിന്നാലെയാണ് ജാവേദിന്റെ സഹോദരന്‍ ഇംതിയാസ് പറഞ്ഞു. ജാവേദ്, 11 വര്‍ഷം മുമ്പ് പഠിക്കാന്‍ യുകെയിലേക്ക് പോയയാണ്. അവിടെ മറിയത്തെ കണ്ടുമുട്ടി, ഒടുവില്‍ ബ്രിട്ടീഷ് പൗരനായി. വ്യാഴാഴ്ച രാത്രി ജാവേദിന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്റെ രക്തസാമ്പിള്‍ നല്‍കിയതായി ഇംതിയാസ് പറഞ്ഞു.