Featured Good News

ആന്റീ, ഓർമ്മയുണ്ടോ ഈ മുഖം… 29 വർഷങ്ങൾക്കു ശേഷം നാനിയെ കാണാനെത്തി യുവാവ്- ഹൃദയം കവർന്ന് വീഡിയോ!

ഹൃദയം കവരുന്നതും വികാരനിർഭരവുമായ നിരവധിയേറെ കാഴ്ചകൾ ദിവസേന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു ഡോക്ടർ പങ്കുവെച്ച ഓർമ്മക്കുറിപ്പും ദൃശ്യങ്ങളുമാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. തന്റെ ബാല്യകാലത്ത് ബഹ്‌റൈനിൽ വെച്ച് പതിനഞ്ച് വർഷത്തോളം പരിപാലിച്ച നാനിയെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നേരിൽ കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഡോ. റെനോയ് ഫിലിപ്പ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ജാനകി ആന്റിയെന്ന തന്റെ പ്രിയപ്പെട്ട നാനിയെ അദ്ദേഹം വൈകാരികമായി ആശ്ലേഷിക്കുന്നത് കണ്ടുനിൽക്കുന്നവരുടെ മനസ്സ് നിറയ്ക്കും. ബഹ്‌റൈനിൽ വെച്ചുള്ള പഴയകാല ചിത്രങ്ങൾ Read More…

Featured Lifestyle

15 വര്‍ഷത്തിന് ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ; അത് അവസാന കൂടിക്കാഴ്ചയായി

15 വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഈദിന് ഒത്തുചേരാന്‍ വേണ്ടിയായിരുന്നു ജാവേദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ആ ഒത്തുചേരല്‍ അവസാനത്തേതായിരുന്നു. 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരും അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടുപോയ 242 പേരില്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ നാല് സഹോദരങ്ങളും കുടുംബസമേതം അഹമ്മദാബാദില്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പേ ജാവേദ് വിടപറഞ്ഞു. വ്യാഴാഴ്ച Read More…

Featured Oddly News

മരിച്ച ഭാര്യയുടെ ചിതാഭസ്മം ചേര്‍ത്ത് മണ്‍പാത്രമുണ്ടാക്കി സൂക്ഷിക്കുന്ന ഭര്‍ത്താവ്, അതിന് ഒരു കാരണമുണ്ട് !

അകാലത്തില്‍ അന്തരിച്ച ഭാര്യയുമായി സ്വര്‍ഗ്ഗത്തില്‍ വെച്ച് ഒരുമിക്കാന്‍ ചൈനയിലെ ഒരു കളിമണ്‍പാത്ര നിര്‍മ്മാതാവ് ഭാര്യയുടെ ചിതാഭസ്മം കൂടി ചേര്‍ത്ത് കലമുണ്ടാക്കി. ഭാവിയില്‍ താന്‍ മരിക്കുമ്പോള്‍ തന്റെ ചിതാഭസ്മം ഈ കലത്തില്‍ നിക്ഷേപിക്കുന്നതിലൂടെ താനും ഭാര്യയും വീണ്ടും ഒരുമിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയായ പിയാവോ ഷുതാംഗില്‍ നിന്നുള്ള 62-കാരന്‍ പിയോവോയാണ് ഭാര്യ ലാംഗ് ഐകുനുമായി ഒന്നിക്കാന്‍ ഈ അസാധാരണ കാര്യം ചെയ്തത്. 7,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത ചൈനീസ് കപ്പലിലെ കരകൗശല ജോലിക്കാരായിരുന്നു ദമ്പതികള്‍. Read More…