Lifestyle

രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ എത്തി, കേസുകളില്‍ പെടുന്നവര്‍ വഴിപാട്‌ നടത്താനെത്തുന്ന ക്ഷേത്രം

പൊന്‍കുന്നം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇന്നലെ വൈകിട്ട്‌ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ്‌ ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്‌ജിയമ്മാവന്‍ നടയില്‍ അടവഴിപാട്‌ നടത്തി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട്‌ നടത്താനെത്താറുണ്ട്‌. മുന്‍പ്‌ ദിലീപ്‌, ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌, തമിഴ്‌ നടന്‍ വിശാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്‌.

അതിനിടെ ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ പീഡിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയുടെ നോട്ടീസ്. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി. ക്രിസ്മസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനിടെ ആദ്യ ലൈംഗിക പീഡന കേസിൽ രാഹുലിന്‍റെ അറസ്റ്റിനുള്ള വിലക്ക് വ്യാഴാഴ്ച വരെ കോടതി നീട്ടി. ജാമ്യം നിഷേധിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടം സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.