കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. ദീർഘകാലത്തെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകൾ കോടതി പരിശോധിച്ചു. വിവാഹിതയും പക്വമതിയുമായ പരാതിക്കാരി പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് Read More…
Tag: rahul Mankoottathil
‘ഇത് ഉമ്മൻചാണ്ടിയുടെ വിജയം; മകനെ ഒഴിവാക്കാൻ രാഹുൽ സകല ശ്രമവും നടത്തി, കല്ലറയിൽ അഭിനയിച്ചുതകർത്തു’
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻചാണ്ടിയുടെകൂടി വിജയമെന്ന് യുവനടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വയം അഭിനയിച്ച് ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തുകയാണ്. കോൺഗ്രസിനെ തോൽപ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. യൂത്ത് Read More…
രാഹുലിനായി കുർബാനയും ശത്രുസംഹാര പൂജയും; വഴിപാട് നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിനായി പള്ളിയിലും അമ്പലത്തിലും വഴിപാട് നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജോ വള്ളംകുളം. പുതുപ്പള്ളി പള്ളിയിലും നന്നൂര്‍ ദേവീക്ഷേത്രത്തിലുമാണ് വഴിപാട്. പ്രതിസന്ധി മാറാനാണ് വഴിപാടെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായ റിജോ വള്ളംകുളം പറഞ്ഞു. പുതുപ്പള്ളി പള്ളിയിൽ മൂന്നുമേൽ കുർബാനയും നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയുമാണ് വഴിപാട്. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്ന് റെജോ വള്ളംകുളം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം എന്നും യൂത്ത് Read More…
‘വിവാഹിതയാണെന്ന് അറിഞ്ഞില്ല, ലൈംഗിക ബന്ധം പരസ്പരസമ്മതത്തോടെ, മുറി ബുക്ക് ചെയ്തത് പരാതിക്കാരി’; ജാമ്യാപേക്ഷയുമായി രാഹുല്‍
കൊച്ചി: ഹോട്ടലിൽ മുറി ബുക് ചെയ്തത് പരാതിക്കാരിയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹരജിയിലാണ് രാഹുൽ ഈ വാദങ്ങൾ ഉന്നയിച്ചത്. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്. വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കാം എന്നടക്കമുള്ള വിശ്വാസത്തിലേക്ക് എത്തുകയും ശാരീരികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തത്. ഉഭയസമ്മത Read More…
‘കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചപ്പോള്‍ DNA പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചു’ രാഹുലിനെ പൂട്ടാൻ നിർണായക തെളിവ്
പാലക്കാട്:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പോലീസിന് പരാതി നൽകിയത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച പോലീസ് ടീമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. രാഹുലിനെതിരെയുള്ള ആദ്യ കേസിൽ വിവാഹിതയായ യുവതി ഗർഭഛിദ്രം നടത്തിയതിന് തെളിവ് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍ ഈ കേസില്‍ ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ Read More…
രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, നടപടി പുതിയൊരു കേസിൽ; പിടികൂടിയത് പാലക്കാട്ടെ ഹോട്ടലിൽ നിന്ന്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് വിവരം. ഗർഭഛിദ്രവും ബലാൽസംഗവും ചുമത്തിയാണ് കേസ്. പ്രത്യേക സംഘമാണ് കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് എംഎൽഎയുടെ പിഎ പറയുന്നത്. പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുക്കുമ്പോൾ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ എംഎൽഎയെ ആലത്തൂർ സറ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും Read More…
‘കുടുംബജീവിതം തകര്‍ത്തു, യഥാർത്ഥ ഇര ഞാൻ’; രാഹുലിനെതിരെ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ ഭർത്താവ്
തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ പാലക്കാട് എംഎല്‍എ യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. അതിജീവിതയുടെ ഭർത്താവാണ് പരാതി നൽകിയത്. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു.തന്റെ കുടുംബജീവിതം തകര്‍ത്തെന്നും താനില്ലാത്ത സമയം നോക്കി തന്റെ ഭാര്യയെ ചൂഷണം ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. രാഹുലിന്റെ പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും മാനനഷ്ടത്തിന് കാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്്തു, തന്റെ ഭാര്യയുമായുള്ള രാഹുലിന്റെ Read More…
രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ എത്തി, കേസുകളില്‍ പെടുന്നവര്‍ വഴിപാട് നടത്താനെത്തുന്ന ക്ഷേത്രം
പൊന്‍കുന്നം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഇന്നലെ വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദര്‍ശനം നടത്തി വഴിപാടുകള്‍ക്കുശേഷം ജഡ്‌ജിയമ്മാവന്‍ നടയില്‍ അടവഴിപാട് നടത്തി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവന്‍ കോവിലില്‍ കേസുകളില്‍ പെടുന്നവര്‍ വഴിപാട് നടത്താനെത്താറുണ്ട്. മുന്‍പ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടന്‍ വിശാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്. അതിനിടെ ബംഗളൂരുവിൽ സ്വദേശിനിയായ 23 കാരിയെ Read More…
രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി: നീതി നിഷേധമെന്ന് പരാതി
കൊച്ചി: സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ആദ്യം പ്രതിയെ ചോദ്യംചെയ്ത് തെളിവ് ശേഖരിക്കാന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്ന നിയമപരമായ നടപടിക്രമം രാഹുല്‍ ഈശ്വറിന് നിഷേധിക്കപ്പെട്ടതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി. പാലക്കാട് എം.എല്‍.എ: രാഹുല്‍ മാങ്കൂട്ടം പ്രതിയായ കേസിലെ വാദിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ രണ്ടാംഘട്ട പോലീസ് കസ്റ്റഡി അടക്കമുള്ള നടപടികള്‍ കൃത്യമായ പരിശോധനകള്‍ ഇല്ലാതെയെന്നും പരാതി Read More…







