നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്. 1988ലാണ് സുഹാസിനിയും മണിരത്‌നവും വിവാഹിതരായത്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ആ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സുഹാസിനിയും ഈ ചിത്രങ്ങള്‍ പങ്കുവെച്ചു. ‘3 ആളുകള്‍ എനിക്ക് ഈ ചിത്രങ്ങള്‍ അയച്ചുതന്നു. അവര്‍ പറയുന്നത് ഈ ചിത്രങ്ങള്‍ വൈറലാവുന്നു എന്നാണ്. വൈറലാവാന്‍ പ്രത്യേക കാരണം വേണ്ടെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. വൈറല്‍ പോസിറ്റീവ് ആണോ? അറിയില്ല,’ -ചിത്രം പങ്കുവെച്ചു കൊണ്ട് സുഹാസിനി കുറിച്ചു.