ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി.
പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. 23.75 ശരാശരിയില്‍ 190 റണ്‍സുമായി ബാറ്റര്‍ പരമ്പര പൂര്‍ത്തിയാക്കി. കോഹ്ലിയുടെ ഈ പ്രകടനത്തില്‍ ആരാധകര്‍ തീരെ തൃപ്തരല്ല. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി വീണ്ടും സ്ലിപ്പ് കോര്‍ഡനിലേക്ക് പന്ത് എഡ്ജ് ചെയ്ത് പുറത്താകുന്നത് ആരാധകര്‍ക്ക് സഹിക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇന്ത്യന്‍ മൂന്‍ നായകന്‍ വലിയ വിമര്‍ശനം നേരിടുകയാണ്.
വിരാട്കോഹ്ലിക്ക് എതിരേ എങ്ങനെ പന്തെറിയണം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല പ്ലാനുണ്ടെന്നായിരുന്നു നേരത്തേ ഓസ്ട്രേയലിയന്‍ പേസര്‍ ബൊളാണ്ട് പറഞ്ഞത്. സിഡ്‌നിയിലെ ആദ്യ ഇന്നിംഗ്‌സിന് ശേഷം കോഹ്ലിയ്ക്ക് എതിരേ ഓസ്‌ട്രേലിയയുടെ ഗെയിം പ്ലാനിനെക്കുറിച്ച് സംസാരിച്ച സ്‌കോട്ട് ബോലാന്‍ഡിനോട് കോഹ്ലിക്കെതിരേയുള്ള തന്ത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. സെറ്റില്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തുകളില്‍ കോഹ്ലി കളിച്ചു തുടങ്ങും. അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
അതിനനുസരിച്ച് ഓസ്‌ട്രേലിയ തങ്ങളുടെ ലൈനുകള്‍ മാറ്റുന്നതില്‍ സന്തോഷമുണ്ടെന്നും ബൊലാണ്ട് പറഞ്ഞിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകളാണ് കോഹ്ലിയെ വിഷമിപ്പിക്കുന്നത്. പുറത്തായതിന് ശേഷം ബാറ്റര്‍ തന്റെ ബാറ്റ് തന്റെ തുടയില്‍ തട്ടി, ഒരു നിലവിളി പുറപ്പെടുവിച്ച് പവലിയനിലേക്ക് തിരികെ നടന്നു. പരമ്പര ഓസ്ട്രേലിയ 1-3 ന് സ്വന്തമാക്കി ലോക ടെസ്റ്റ് ഫൈനലില്‍ കടന്നു.