പയര്‍ വര്‍ഗ്ഗത്തിലെ ഒരംഗമായ മുതിര ധാരാളം ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. മുതിരയുടെ ഗുണങ്ങളെ കുറിച്ച് കൂടുതലറിയാം.
- ധാരാളം നാര് അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം പരിഹരിക്കാനും നല്ലതാണ്.
- കൊളസ്‌ട്രോളിനെ ചെറുക്കുന്നു.
- മുതിരയില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും കഴിക്കാം. മാത്രമല്ല ഇതിലെ പ്രോട്ടീന്‍, അയണ്‍, കാല്‍സ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ്‌സും ധാരാളമുണ്ട്.
- തണുപ്പുള്ള സമയങ്ങളില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ ചൂടുകാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
- ദഹിക്കാനായി കുറച്ചധികം സമയെമെടുക്കും എന്നതിനാല്‍ വിശപ്പ് അറിയാന്‍ കുറച്ചധികം സമയമെടുക്കും. അമിതവണ്ണമുള്ളവര്‍ക്ക് പറ്റിയ ഭക്ഷണമാണിത്.
- എന്നാല്‍ ഗര്‍ഭിണികളും ടിബി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്.
- ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് ഉള്ളതിനാല്‍ പ്രായത്തെ ചെറുക്കാന്‍ മുതിരക്ക് കഴിയും.
- മുതിരയിട്ട് തിളപ്പിച്ച വെള്ളം പനി നിയന്ത്രിക്കാന്‍ സഹായിക്കും.