Healthy Food

സൂര്യാഘാതത്തില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാം; ഈ ആഹാരശീലത്തിലൂടെ

സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അള്‍ട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. അമിതചൂടിത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം.

വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. നല്ലൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിയ്ക്കില്ല. എന്നാല്‍ അതോടൊപ്പം നമ്മുടെ ആഹാരകാര്യങ്ങളിലും ശ്രദ്ധ വേണം. ചൂടില്‍ നിന്ന് സംരക്ഷണം ലഭിയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

മാതളനാരങ്ങ – Ellagic acid, ആന്റി ഓക്‌സിഡന്റ് ധാരാളമടങ്ങിയ മാതളനാരങ്ങയ്ക്ക് UVA, UVB രശ്മികള്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് വേനലില്‍ മാതളനാരങ്ങ ഒഴിവാക്കരുത്.

സ്‌ട്രോബെറി – വൈറ്റാമിന്‍ സിയുടെ കലവറയാണ് സ്‌ട്രോബെറി. എല്ലാത്തരം ബെറികളും വേനല്‍ക്കാലത്ത് ഉത്തമമാണ്. ഇവയിലെ വൈറ്റമിന്‍ സിയും ഫൈറ്റോന്യൂട്രിയന്റുകളും നാച്ചുറല്‍ സണ്‍ബ്ലോക്ക് ആയി പ്രവര്‍ത്തിക്കും.

കാരറ്റ്  – വൈറ്റമിന്‍ എ അടങ്ങിയ കാരറ്റ് കഴിക്കുന്നത് സൂര്യാഘാതമേല്‍ക്കാതെ ചര്‍മത്തെ സംരക്ഷിക്കും.

ഉരുളക്കിഴങ്ങ്  – ബീറ്റ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് വേനല്‍ക്കാലത്ത് ഒഴിവാക്കരുത്. സ്വീറ്റ് പൊട്ടറ്റോ ആണ് ഏറ്റവും ഗുണമുള്ളത്.

തക്കാളി, തണ്ണിമത്തന്‍ – ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ രണ്ടും. വൈറ്റമിന്‍ സിയും ആവശ്യത്തിന് ഇതിലുണ്ട്. ഒപ്പം ജലാംശം ആവശ്യം പോലെയുള്ളതാണ് ഇവ രണ്ടും.

ഗ്രീന്‍ടീ – ശരീരത്തിലെ മെലനോമയുടെ അളവ് കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് സാധിക്കും. എന്നാല്‍ ദിവസം രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിക്കരുത്. കഫീന്‍ ധാരാളമായാല്‍ അത് ഡീഹൈഡ്രേഷന്‍ ഉണ്ടാക്കും. അതുകൊണ്ട് ഗ്രീന്‍ ടീ കുടിക്കുമ്പോള്‍ ധാരാളം വെള്ളവും കുടിക്കുക.

വൈറ്റ് വിനഗര്‍ – സൂര്യാഘാതമേറ്റാല്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് വൈറ്റ് വിനഗര്‍. ചര്‍മം പൊള്ളിയ സ്ഥലങ്ങളില്‍ ഇത് പുരട്ടിയാല്‍ നല്ല ആശ്വാസം ലഭിക്കും.

വെള്ളരി  ജലാംശം ധാരാളം അടങ്ങിയതാണ് വെള്ളരി. ഇതിലെ ‘കൊളാജന് ‘ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടി ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം ക്രമപ്പെടുത്താന്‍ സഹായിക്കും.

പേരയ്ക്ക – ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ഏകദേശം അഞ്ചിരട്ടി വൈറ്റമിന്‍ സി പേരക്കയിലുണ്ട്. അതുകൊണ്ട് വേനലില്‍ പേരയ്ക്ക ധാരാളം കഴിക്കുക.

ഓട്‌സ് മീല്‍ – ഫൈബര്‍ മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ഓട്‌സ് മീലില്‍ സുലഭമാണ്. ഇവ ചര്‍മത്തിനു സംരക്ഷണം നല്‍കുന്നു. വേനച്ചൂടില്‍ ചര്‍മത്തില്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ് – ചര്‍മസൗന്ദര്യത്തിന് ഏറ്റവും മികച്ചതാണിത്. 70% കൊക്കോ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. എന്നാല്‍ ആഴ്ചയില്‍ ഒരു ബാറില്‍ കൂടുതല്‍ കഴിക്കാതെ നോക്കണമെന്നു മാത്രം.