Crime Featured

അച്ഛനെ കൊന്ന ജേഷ്ഠനെ 8വർഷം കാത്തിരുന്ന് കൊന്നു; പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണി’യൊരുക്കി, അനുജന്റെ പ്രതികാരം

ഭോപ്പാല്‍: പിതാവിനെ കൊലപ്പെടുത്തി ജയിലില്‍ പോയ സഹോദരനെ ഏഴു വര്‍ഷം കാത്തിരുന്ന ശേഷം പരോളിനിറങ്ങിയപ്പോള്‍ വാടകക്കൊലയാളിയെ വെച്ച് അനുജന്‍ കൊലപ്പെടുത്തി പകവീട്ടി. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. മാസങ്ങളും വര്‍ഷങ്ങളും എണ്ണി സഹോദരനോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നയാള്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലല്‍ ഒരു കൗമാരക്കാരി വഴി വശീകരിച്ച് എത്തിച്ച വാടകക്കൊലയാളി വഴി കൃത്യമായി പ്ലാന്‍ എക്‌സിക്യൂട്ട് ചെയ്യുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി.

2017 ലെ സംഭവം

2017 ലായിരുന്നു എല്ലാ സംഭവങ്ങളുടെയും തുടക്കം. സ്വത്ത് തര്‍ക്കത്തില്‍ മൂത്തമകന്‍ അജയ് പിതാവും വിരമിച്ച പോലീസ് ഇന്‍സ്‌പെക്ടറുമായ ഹനുമാന്‍ സിംഗ് തോമറിനെയും സഹോദരന്‍ ഭാനുവിനെയും വീട്ടിലെത്തി ആക്രമിച്ചിരുന്നു. 2017 മെയ് 23 ന് നായിരുന്നു സംഭവം. അജയ് തന്റെ പിതാവിന്റെ തലയിലേക്ക് പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ നാല് വെടിയുതിര്‍ത്തു. ഭാനുതോമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അജയ്ക്കെതിരെ അമ്മ ശകുന്തള ദേവിയും സഹോദരന്‍ ഭാനുവും മൊഴി നല്‍കി. കൊലപാതകക്കുറ്റം ചുമത്തി അജയ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

സിനിമയെ വെല്ലുന്ന പ്ലാന്‍

അജയ് ജയിലിലേക്ക് പോയപ്പോള്‍, സഹോദരന്‍ ഭാനു പിതാവിന്റെ കൊലപാതക ത്തിന് പ്രതികാരം ചെയ്യാന്‍ കാത്തിരുന്നു. പിന്നീട് പോലീസ് സേനയില്‍ ജോലികിട്ടിയ ഭാനു കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം, ഇപ്പോള്‍ 40 വയസ്സുള്ള അജയ് പരോളില്‍ ജയിലില്‍ നിന്ന് ഇറങ്ങി. ഒമ്പത് ദിവസത്തിന് ശേഷം ജൂലൈ 23ന് ശിവപുരിയില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുമ്പോള്‍ 17 കാരിയായ ഒരു പെണ്‍കുട്ടി സൗഹൃദവുമായി എത്തി. ഗ്വാളിയാ റിലേക്ക് കൂടെ പോകാനും തയ്യാറായി.

അജയ് ആവേശഭരിതനായി. സഹയാത്രികയായ സ്ത്രീ കെണിയാണെന്നും തന്നെ കൊല്ലാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും അറിയാതെയായിരുന്നു അജയ് അവളെ കൂടെ കൂട്ടിയത്. മണിക്കൂറുകള്‍ക്ക് ശേഷം, എട്ട് വര്‍ഷം മുമ്പ് അച്ഛനെപ്പോലെ വെടിയുണ്ടകളേറ്റ് മരണമടയുകയും ചെയ്തു. അജയ് യെ ടാര്‍ഗറ്റിലേക്ക് എത്തിക്കാനുള്ള ഭാനുവിന്റെ ചൂണ്ടയായിരുന്നു കുറ്റകൃത്യ പശ്ചാത്തലമുള്ള പെണ്‍കുട്ടി.

ഒരു സഹോദരന്റെ ചില്ലിംഗ് പ്ലാന്‍

സൂഷ്മമായി ആസൂത്രണം നടത്തിയാണ് ഭാനു പ്രതികാരം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇന്‍ഡോറിലെ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട കൂട്ടബലാത്സംഗ ക്കേസിലെ പ്രതിയാണ് അജയ്ക്കൊപ്പമുണ്ടായിരുന്ന പതിനേഴുകാരി. ഭാനു അവളെ ജോലി ഏല്‍പ്പിച്ചു. അവള്‍ അജയുമായി ചങ്ങാത്തം കൂടുകയും അവന്റെ വിശ്വാസം നേടുകയും അവനോടൊപ്പം ഗ്വാളിയോറിലേക്ക് യാത്ര ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. മറ്റൊരു കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം അടുത്തിടെ ജയില്‍ മോചിതനായ ഒരു കൊടും കുറ്റവാളി ധര്‍മേന്ദ്ര കുശ്വാഹയെ വെടിവെക്കാനായി ഭാനു വാടകയ്ക്ക് എടുത്തിരുന്നു. അജയനെ കൊലപ്പെടുത്താന്‍ കുശ്വാഹയ്ക്ക് ഭാനു ഒരു ലക്ഷം രൂപ നല്‍കി. ഭാനു ഇന്‍സ്റ്റാഗ്രാമിലൂടെ ധര്‍മ്മേന്ദ്രയുമായി ബന്ധപ്പെട്ടു.

ഒരു ഹൈവേ കൊലപാതകം

സിസിടിവി ദൃശ്യങ്ങള്‍ വെച്ചുള്ള അന്വേഷണമാണ് അജയ് യുടെ കൊലപാതകം ഭാനുവിലേക്ക് എത്തിച്ചത്. ശിവപുരിക്കും ഗ്വാളിയോറിനും ഇടയിലുള്ള 500 ക്യാമ റകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് സ്‌കാന്‍ ചെയ്തു. ഫ്രെയിമുകളി ലൊന്നില്‍, 17 കാരി ഒരു കാറില്‍ നിന്ന് ഇറങ്ങുന്നത് കാണപ്പെട്ടു. ഈ കാര്‍ ആരുടേ താണെന്ന അന്വേഷണം ഭാനുവിലേക്കാണ് എത്തിച്ചത്. പിന്നാലെ കൃത്യം നടത്താനുള്ള ഗൂഢാലോ ചനയില്‍ പങ്കെടുത്ത ധര്‍മേന്ദ്രയുടെയും ഭാനുവിന്റെയും ബന്ധു മോനേഷും അറസ്റ്റി ലായി. പെണ്‍കുട്ടിയും പിടിയിലായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ 315 ബോര്‍ പിസ്റ്റളും ഭാനുവിനെ കുറ്റകൃത്യവുമായി ബന്ധിപ്പിച്ചു.

പോലീസ് സ്‌കാന്‍ ചെയ്ത സിസിടിവി ദൃശ്യങ്ങളില്‍ അജയ്യുടെ കാര്‍ ഗ്വാളിയോറിലേക്ക് പോകുന്നതും വാടകക്കൊലയാളികള്‍ അതിനെ പിന്തുടരുന്നതും കാണിക്കുന്നു. നയാ ഗോന്‍ തിരഹയിലെ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് 17 കാരി വിശ്രമമുറി ഉപയോഗി ക്കേണ്ടതിനാല്‍ വാഹനം നിര്‍ത്താമോയെന്ന് അജയ് യോട് ചോദിച്ചു. കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സൂചനയില്ലാതെ അജയ് സമ്മതിച്ചു. പെണ്‍കുട്ടി കാറില്‍ നിന്ന് ഇറങ്ങി. ഇതായിരുന്നു കൊലപാതകികള്‍ക്കുള്ള സൂചന. നിമിഷങ്ങള്‍ ക്കകം കൊലയാളികള്‍ കാറിന് സമീപമെത്തി അജയ്ക്ക് നേരെ വെടിയുതിര്‍ത്തു. സ ഹോദരന്‍ മരണപ്പെട്ട ദിവസം ദു:ഖമുള്ള നല്ല അനുജനായി ഭാനു നന്നായിട്ട് അഭിന യി ച്ചു.

അജയന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. അജയ് കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഭാനു നിശബ്ദമായി ബാങ്കോക്കിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. ഭാനു ഇപ്പോള്‍ ബാങ്കോക്കിലാണ്, ഇയാളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.