കഴുത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച മാലയണിഞ്ഞ് എംആര്‍ഐ സ്കാന്‍ മുറിയിലേക്ക് പ്രവേശിച്ചയാളെ മെഷീന്‍ ഉള്ളിലേക്ക് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. എന്‍ബിസി 4 ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലാണ് സംഭവം.
എംആര്‍ഐ (Magnetic Resonance Imaging scan) ശക്തമായ കാന്തികബലത്തിന്റേയും റേഡിയോ തരംഗങ്ങളുടേയും സഹായത്താല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു മെഡിക്കൽ ഇമേജിംഗ് സാങ്കേതികതയാണ് എംആർഐ സ്കാൻ. എംആര്‍ഐ സ്കാനിംഗ് മെഷീന് ഉള്ളിലും ചുറ്റും അതിശക്തമായ കാന്തികബലമാണ് ഉള്ളത്. സ്കാനിംഗ് റൂമില്‍ യാതൊരു കാരണവശാലും ലോഹവസ്തുക്കള്‍ (magnetic metals) പ്രവേശിപ്പിക്കാറില്ല. സ്കാനിംഗിനു വിധേയനാകുന്നയാളുടെ ശരീരത്തില്‍ ലോഹഭാഗങ്ങള്‍ (പേസ് മേക്കര്‍, ദന്തസംരക്ഷണത്തിനുപയോഗിക്കുന്ന ലോഹ ക്യാപ്പുകള്‍…) ഉണ്ടെങ്കില്‍ എംആര്‍ഐ സ്കാനിംഗ് ചെയ്യാറില്ല.
ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സ്‌കാനിംഗിനിടെ മെഷീനിനുള്ളിലെ ശക്തമായ കാന്തം ലോഹ മാലയെ ആകര്‍ഷിക്കുകയും ഇയാളെ സ്‌കാനറിലേക്ക് വലിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്നോ അയാള്‍ക്കുണ്ടായ കൃത്യമായ പരിക്കുകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. വെസ്റ്റ്ബറിയിലെ ഓള്‍ഡ് കണ്‍ട്രി റോഡിലുള്ള നസ്സാവു ഓപ്പണ്‍ എംആര്‍ഐയില്‍ ബുധനാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്.
ഈ സംഭവം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി. ഒരാള്‍ ചോദിച്ചു, ‘ആശുപത്രിയില്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നതിനുള്ള മുറിയുടെ വാതില്‍ മെഷീന്‍ ഓണായിരിക്കുമ്പോള്‍ പൂട്ടണ്ടേ? അദ്ദേഹം എംആര്‍ഐ സെന്ററിലെത്തിയ രോഗിയാണോ അതോ എന്തിനാണ് സ്‌കാന്‍ ഏരിയയിലേക്ക് പോയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുകയും എംആര്‍ഐ മെഷീനുകള്‍ക്ക് സമീപം ജാഗ്രത പാലിക്കാന്‍ ആളുകളെ ഉപദേശിക്കുകയും ചെയ്യുന്നു. ഇത്തരം അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാന്‍ ഈ സംഭവം കാരണമായി.




