നടന് അര്‍ജുന്‍കപൂറും ഭാര്യ മലൈക്കാ അറോറയും തമ്മിലുള്ള വിവാഹബന്ധം കുഴപ്പത്തിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിന് ആക്കം കൂട്ടുന്നതാണ് നടന്റെ ജന്മദിനമായ ജൂണ്‍ 26 ന്റെ തലേരാത്രിയില്‍ നടന്ന ആഘോഷം. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്ന ആഘോഷത്തില്‍ ഒരാള്‍ മാത്രമില്ലായിരുന്നു. അത് മലൈക്കാ അറോറയായിരുന്നു. മലൈക്കയുടെ അഭാവം ഇരുവരും തമ്മില്‍ വേര്പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
ജൂണ്‍ 26 ന് 39 ാം ജന്മദിനം താരം തന്റെ മുംബൈയിലെ വീട്ടില്‍ അര്‍ദ്ധസഹോദരിമാരായ ജാന്‍വിക്കും ഷാനയയ്ക്കും മോഹിത് മര്വ്വയ്ക്കുമൊപ്പമാണ് ആഘോഷിച്ചത്. അര്‍ബാസ് ഖാനുമായി വേര്‍പിരിഞ്ഞ ശേഷം 2019 മുതല്‍ അര്‍ജുനുമായി ഡേറ്റിംഗിലായിരുന്നു മലൈക. ചൊവ്വാഴ്ച രാത്രിയില്‍ നഗത്തില്‍ ഉണ്ടായിരുന്ന മലൈക്ക ജന്മദിനപാര്ട്ടി മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്റെ പിതൃസഹോദരന് സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ബര്‍ത്തഡേ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. നടന് വരുണ്‍ധവാനും ഭാര്യ നടാഷാ ദലാലും താരത്തിന് ജന്മദിനാശംസ നേരുകയും ചെയ്തു.
അതേസമയം ഇവ വെറും കിംവദന്തികള്‍ മാത്രമാണെന്നും ദമ്പതികള്‍ ഇപ്പോഴും ഒരുമിച്ചാണെന്നുമാണ് മലൈകയുടെ മാനേജര്‍ പറയുന്നത്. എന്നാല്‍ പിങ്ക്വില്ല അടക്കമുള്ള റിപ്പോര്‍ട്ട് ചെയ്യുന്നത് ‘മലൈകയ്ക്കും അര്‍ജുനും പിരിയുകയാണെന്നും പരസ്പരം ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തുന്നത് തുടരുമെന്നുമാണ്. വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കിലൂം വിഷയത്തില്‍ മാന്യമായ മൗനം പാലിക്കുമെന്നും പറയുന്നു.