Featured Fitness

മലൈക അറോറയുടെ ഹാൻഡ്സ്റ്റാൻഡ് വൈറല്‍, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ? വീഡിയോ

ഒരു യഥാർത്ഥ ഫിറ്റ്നസ് പ്രേമിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. യോഗയായാലും സ്ട്രെങ്ത് ട്രെയ്നിംഗായാലും, തന്റെ വർക്കൗട്ടുകൾക്ക് പുതിയതും വെല്ലുവിളി നിറഞ്ഞതുമായ വഴികൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മലൈകയ്ക്ക്, ഫിറ്റ്നസ് എന്നത് ശരീരഭംഗിക്ക് മാത്രമല്ല, കരുത്തും സൗന്ദര്യവും നിലനിര്‍ത്താന്‍ കൂടിയാണ്.

കഴിഞ്ഞ തിങ്കളാഴ്ച, മലൈക അറോറ തന്റെ ആരാധകർക്ക് ഫിറ്റ്നസിനായുള്ള പ്രചോദനമായി ഒരു വീഡിയോ പങ്കുവച്ചു. ഒരു പരിശീലകന്റെ സഹായത്തോടെ ഹാൻഡ്സ്റ്റാൻഡ് (കൈയിൽ ബലം കൊടുത്ത് നിലത്തുകുത്തി കാൽ മുകളിലാക്കി തലകുത്തി നിൽക്കൽ) ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. ആദ്യം, വളരെ ബുദ്ധിമുട്ടുകയും കുറച്ച് തവണ പരാജയപ്പെടുകയും ചെയ്തു. പക്ഷേ മലൈക പിന്തിരിഞ്ഞില്ല. സ്ഥിരമായ മാർഗ്ഗനിർദ്ദേശത്തിലൂടെയും പരിശീലനത്തിലൂടെയും അവൾക്ക് ഒടുവിൽ അത് ചെയ്യാൻ കഴിഞ്ഞു.

ഇനി എന്തുകൊണ്ടാണ് ഹാൻഡ്സ്റ്റാൻഡ് ഒരു മികച്ച വ്യായാമമെന്ന് നോക്കാം. ഇത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളുമുണ്ട്. ഇതാ അഞ്ചെണ്ണം:

  1. കൂടുതൽ വഴക്കം നൽകുന്നു. ഒരു ഹാൻഡ്സ്റ്റാൻഡിലേക്ക് പോകുമ്പോൾ നിങ്ങളുടെ കൈത്തണ്ട, തോളുകൾ, നട്ടെല്ല് എന്നിവക്ക് ആയാസം നൽകുന്നു. പതിവായ പരിശീലനത്തിലൂടെ, ഇത് ഈ ഭാഗങ്ങളിലെ വഴക്കവും ചലനശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കും.
  2. ശരീരത്തിന്റെ മുകൾഭാഗത്തിന് കരുത്ത് നൽകുന്നു. നിങ്ങൾ തലകീഴായി നിൽക്കുമ്പോൾ കൈകളിലെയും തോളുകളിലെയും നെഞ്ചിലെയും പേശികൾക്ക് കൂടുതൽ ആയാസം നൽകുന്നു. നിങ്ങളുടെ ശരീരഭാരം മുഴുവൻ കൈകളിൽ താങ്ങാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
  3. ശരീരത്തിന്റെ സന്തുലിതാവസ്ഥയും നിയന്ത്രണവും മെച്ചപ്പെടുത്തുന്നു. ഹാൻഡ്സ്റ്റാൻഡിൽ നേരെ നിൽക്കാൻ, നിങ്ങളുടെ ശരീരത്തിലെ പ്രധാന പേശികൾ എപ്പോഴും പ്രവർത്തിക്കുന്നു. കൈകള്‍ മാത്രമല്ല, നിങ്ങളുടെ വയറിലെയും ഇടുപ്പിലെയും പുറത്തെയും പേശികളും നന്നായി പ്രവർത്തിക്കുന്നു.
  4. രക്തയോട്ടം വർദ്ധിപ്പിക്കുന്നു. നിങ്ങൾ തലകീഴായി നിൽക്കുമ്പോൾ, രക്തം നിങ്ങളുടെ തലച്ചോറുൾപ്പെടെ ശരീരത്തിന്റെ മുകൾ ഭാഗങ്ങളിലേക്ക് ഒഴുകുന്നു. രക്തചംക്രമണത്തിലെ ഈ മാറ്റം നിങ്ങളുടെ ശരീരത്തെ ഉന്മേഷമുള്ളതാക്കാനും ഊർജ്ജം നൽകാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.
  5. ഏകാഗ്രതയും മാനസിക ശക്തിയും വർദ്ധിപ്പിക്കുന്നു. ഹാൻഡ്സ്റ്റാൻഡിന് ഏകാഗ്രതയും ക്ഷമയും ആവശ്യമാണ്. നിങ്ങളുടെ ശ്വാസം, ശരീരനില, സ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പതിവായി ഇത് പരിശീലിക്കുന്നത് നിങ്ങളുടെ മാനസിക വ്യക്തത മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.