Featured Fitness

മലൈക അറോറയുടെ ഹാൻഡ്സ്റ്റാൻഡ് വൈറല്‍, എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ ? വീഡിയോ

ഒരു യഥാർത്ഥ ഫിറ്റ്നസ് പ്രേമിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. യോഗയായാലും സ്ട്രെങ്ത് ട്രെയ്നിംഗായാലും, തന്റെ വർക്കൗട്ടുകൾക്ക് പുതിയതും വെല്ലുവിളി നിറഞ്ഞതുമായ വഴികൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മലൈകയ്ക്ക്, ഫിറ്റ്നസ് എന്നത് ശരീരഭംഗിക്ക് മാത്രമല്ല, കരുത്തും സൗന്ദര്യവും നിലനിര്‍ത്താന്‍ കൂടിയാണ്. കഴിഞ്ഞ തിങ്കളാഴ്ച, മലൈക അറോറ തന്റെ ആരാധകർക്ക് ഫിറ്റ്നസിനായുള്ള പ്രചോദനമായി ഒരു വീഡിയോ പങ്കുവച്ചു. ഒരു പരിശീലകന്റെ സഹായത്തോടെ ഹാൻഡ്സ്റ്റാൻഡ് (കൈയിൽ ബലം കൊടുത്ത് നിലത്തുകുത്തി കാൽ മുകളിലാക്കി തലകുത്തി നിൽക്കൽ) ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയാണ് താരം Read More…