Celebrity Featured

കുംഭമേള വൈറല്‍ ഗേള്‍ മോണാലിസ സംവിധായകൻ സനോജിനെപ്പറ്റി; അദ്ദേഹം എനിക്ക്….

2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസ എന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറി. മോണാലിസ എന്ന് വിളിക്കുന്ന മോണി ഫോസ്‌ലക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. കേവലം ഒരു മാല വിൽക്കാൻ എത്തിയ പെൺകുട്ടിക്ക് ഇത്രയേറെ ആരാധകർ എങ്ങനെയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും ഒരു സമസ്യയാണ്.

അവളുടെ വെള്ളാരം കണ്ണുകൾ തന്നെയാണ് ഏറ്റവും അധികം ആളുകളെ ആകർഷിച്ചതും. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ ലോകമെമ്പാടും പ്രശസ്തയായ മോണാലിസ ഇങ്ങ് കേരളത്തിൽ വരെ ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത് നമ്മൾ കണ്ടതാണ്. അതിനു പിന്നാലെ മോണാലിസയെ തേടി ധാരാളം സിനിമകളും എത്തി.

സംവിധായകൻ സനോജ് മിശ്രയും ഒരു സിനിമ വാഗ്ദാനം ചെയ്തു. എന്നാൽ അടുത്തിടെ, സംവിധായകൻ മിശ്രയ്‌ക്കെതിരെ നിർമ്മാതാവ് വസീം റിസ്‌വി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതാണ് ചർച്ചയാകുന്നത്. സനോജ് മദ്യത്തെയാണ് ഇഷ്ടപ്പെടുന്നതെന്നും മദ്യപിച്ച ശേഷം പെൺകുട്ടികളെ അന്വേഷിക്കാറുണ്ടെന്നും റിസ്‌വി പറഞ്ഞു.

മൊണാലിസയുടെ നിഷ്കളങ്കത മിശ്ര മുതലെടുക്കുകയാണെന്നും സനോജിനെക്കുറിച്ചുള്ള സത്യം അവരുടെ കുടുംബത്തിന് അറിയാമായിരുന്നെങ്കിൽ, ഒരിക്കലും അവർ മകളെ അയാളെ പോലെ ഒരു ദുഷ്ടന് ഏൽപ്പിക്കില്ലായിരുന്നുവെന്നും റിസ്‌വി പറഞ്ഞു. ഈ ആരോപണങ്ങൾ മൊണാലിസയുടെ ആരാധകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഇപ്പോൾ ഇതാ മൊണാലിസയും അവളുടെ കുടുംബവും ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

‘‘സനോജ് വളരെ നല്ലവനാണ്, എന്നെ ഒരു മകളെപ്പോലെയാണ് അദ്ദേഹം പരിഗണിക്കുന്നത്,” എന്ന് അവൾ പറഞ്ഞു. അവളുടെ അമ്മാവനും നിരവധി കുടുംബാംഗങ്ങളും പ്രതികരണം അറിയിച്ചു . റിസ്‌വിയുടെ ആരോപണങ്ങൾ അസംബന്ധമാണെന്ന് മൊണാലിസ പറഞ്ഞു. പലരും വിശ്വസിക്കുന്ന വാദങ്ങൾ ശരിയല്ലെന്നും അവളുടെ അമ്മാവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *