ഇൻഡോർ : കുംഭമേളയിലൂടെ സോഷ്യൽ മീഡിയ സെൻസേഷനായ മൊണാലിസ ഭോസ്‌ലെയുടെ പിതാവ്, കാമുകനും നടനും മോഡലുമായ ഫർമാൻ ഖാനുമായി മകൾ പെട്ടെന്ന് വിവാഹിതയായതിൽ ഞെട്ടലും ഖേദവും പ്രകടിപ്പിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഭിനയിക്കാനായി ആളുകൾ തന്റെ മകളെ സമീപിച്ചിരുന്നുവെന്ന് വിശ്വസിക്കുന്നതായും, എന്നാൽ പിന്നീട് കുടുംബത്തിന്റെ അറിവില്ലാതെ അവൾ വിവാഹം കഴിച്ചതായി കണ്ടെത്തിയതായും ദുഃഖിതനായ പിതാവ് പറഞ്ഞു. മകളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് അപേക്ഷ നൽകി. ഖാർഗോൺ ജില്ലയിലെ Read More…
Tag: Monalisa
മൊണാലിസയ്ക്ക് പ്രായം 17?, ശൈശവ വിവാഹമെന്ന് സോഷ്യൽ മീഡിയ, സൈബറിടത്ത് ചർച്ച
തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയ കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയും മഹാരാഷ്ട്ര സ്വദേശിയായ നടൻ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാർ പ്രണയത്തെ എതിർത്തതോടെയാണ് ഇവർ കേരളത്തിലെത്തിയത്. പൂവാറിനടുത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്ക് മേൽശാന്തി കണ്ണൻ പോറ്റി കാർമികത്വം വഹിച്ചു. ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെച്ചൊല്ലി സൈബറിടത്തിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. താരത്തിന് 17 വയസ്സേയുള്ളൂവെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് സോഷ്യൽ Read More…
ലൂവ്രെയിലെ പകൽകൊള്ള ഇതാദ്യമല്ല, മോണാലിസയെ 114 വർഷങ്ങൾക്ക് മുമ്പ് മോഷ്ടിച്ച കഥ
നെപ്പോളിയന്റെ ആഭരണങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന, ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതും പ്രശസ്തവുമായ മ്യൂസിയങ്ങളിൽ ഒന്നായ ലൂവ്രെയ്ക്ക്, മോഷണങ്ങളുടെ ചരിത്രമുണ്ട്. അതും പകൽ സമയത്തു തന്നെ. സന്ദർശകരെക്കൊണ്ട് ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30-ഓടെ, മ്യൂസിയം തുറന്ന് അധികം കഴിയുംമുമ്പേ, നാല് കള്ളന്മാർ ചേർന്ന് ലൂവ്രെയിലെ അപ്പോളോ ഗാലറിയിൽ നിന്ന് അമൂല്യവും ചരിത്രപരവുമായ എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു. കുറ്റവാളികളെ പിടികൂടാനായിട്ടില്ല . എന്നാൽ ഒരു നൂറ്റാണ്ടിലധികം മുൻപ്, ഇതേ മ്യുസിയത്തില്‍ Read More…
കുംഭമേള വൈറല്‍ ഗേള്‍ മോണാലിസ സംവിധായകൻ സനോജിനെപ്പറ്റി; അദ്ദേഹം എനിക്ക്….
2025-ൽ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസ എന്ന പെൺകുട്ടി ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറി. മോണാലിസ എന്ന് വിളിക്കുന്ന മോണി ഫോസ്‌ലക്ക് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. കേവലം ഒരു മാല വിൽക്കാൻ എത്തിയ പെൺകുട്ടിക്ക് ഇത്രയേറെ ആരാധകർ എങ്ങനെയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും ഒരു സമസ്യയാണ്. അവളുടെ വെള്ളാരം കണ്ണുകൾ തന്നെയാണ് ഏറ്റവും അധികം ആളുകളെ ആകർഷിച്ചതും. ഒരൊറ്റ ഫോട്ടോ ഷൂട്ടിലൂടെ ലോകമെമ്പാടും പ്രശസ്തയായ മോണാലിസ ഇങ്ങ് കേരളത്തിൽ വരെ Read More…




