Celebrity

ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്‍ക്കും; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് .

കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്‍’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് കുഞ്ഞാറ്റ ചിത്രങ്ങളില്‍ പോസ്രി ചെയ്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളെ വെല്ലുന്ന ഈ ഗ്ലാമര്‍ചിത്രങ്ങള്‍ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.നിരവധി ആളുകളാണ് കുഞ്ഞാറ്റയുടെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

അച്ഛൻ മനോജ് കെ. ജയൻ മകളെ കാണാൻ വിദേശത്തു പോകുന്നത് കുടുംബ സമേതമാണ്. ഇവിടെ എത്തിയ ശേഷമുള്ള വിശേഷങ്ങളും മനോജ് പോസ്റ്റ് ചെയ്യാറുണ്ട്. മകൻ അമൃതിനൊപ്പം പെട്രോൾ അടിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു