ഒരു പല്ലെടുക്കാൻ രണ്ടു ലക്ഷം രൂപയെന്ന വാർത്ത കേട്ട് ഞെട്ടി സോഷ്യൽ മീഡിയ. അമേരിക്കയിൽ നിന്നുള്ള നിതിൻ മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോഴാണ് ഈ അമ്പരപ്പ്. അമേരിക്കയിലെ അതിരൂക്ഷമായ ഉയർന്ന ചികിത്സാച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. ദന്തചികിത്സയ്ക്കായി അവിടെ ചെലവഴിക്കേണ്ടിവരുന്ന വൻതുകയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ നിതിൻ മൽഹോത്രയോട് ഒരു പല്ല് എടുത്തുമാറ്റുന്നതിനും തുടർന്നുള്ള ചികിത്സയ്ക്കുമായി ആവശ്യപ്പെട്ടത് 8000 ഡോളറായിരുന്നു, അതായത് ഏകദേശം ഏഴു ലക്ഷം രൂപ. ഇൻഷുറൻസ് Read More…
Tag: viral
13 വർഷത്തെ സ്വപ്നം, ആദ്യമായി ഗംഗയില്‍ മുങ്ങിപ്പൊങ്ങി ജാപ്പനീസ് യുവതി ! ഹിന്ദിയും സംസ്കാരവും പഠിച്ചു; ‘മയോ ജപ്പാൻ’ വൈറലാകുന്നു
ഇന്ത്യൻ സംസ്കാരത്തെ അടുത്തറിയാനും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനുമായി പ്രതിദിനം നിരവധി വിദേശ സഞ്ചാരികളാണ് രാജ്യത്തെത്തുന്നത്. ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും ട്രക്കിങ് പോയിന്റുകളും കലയും ഭക്ഷണരീതികളുമെല്ലാം അനുഭവിച്ചറിഞ്ഞു മടങ്ങുന്നവർക്ക് ഇന്ത്യയും ഇവിടുത്തെ ജനങ്ങളും എന്നും ഓർമ്മയിൽ നിൽക്കുന്ന അനുഭവമാണ്. ഇപ്പോഴിതാ ഇന്ത്യയെ സ്നേഹിക്കുകയും ഇവിടുത്തെ സംസ്കാരം സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത ഒരു ജാപ്പനീസ് യുവതിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വ്യക്തമായ ഹിന്ദി സംസാരിച്ച് ഹരിദ്വാറിൽ വച്ച് തന്റെ ആദ്യ ഗംഗാസ്നാനം നടത്തുന്ന ജാപ്പനീസ് Read More…
‘ഈ സമ്മർദ്ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ചെയ്തെന്നു വരും’; പൊട്ടിക്കരഞ്ഞ് രേണു സുധി
കിച്ചു സുധി തന്റെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ വീഡിയോയ്ക്ക് പിന്നാലെ രേണു സുധിക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും തനിക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് നടക്കുന്നതെന്നും രേണു വെളിപ്പെടുത്തി. സഹിക്കാവുന്നതിലപ്പുറം കേട്ടു കഴിഞ്ഞെന്നും താനിപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഘട്ടത്തിലാണെന്നും നിറഞ്ഞ കണ്ണുകളോടെ രേണു സുധി പറഞ്ഞു. അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അവർ വ്യക്തമാക്കി. രേണു സുധിയുടെ വാക്കുകൾ “ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ Read More…
കൂടുതൽ ബീജം പുറത്തെടുക്കാൻ മരുന്ന് കുത്തി, 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു
രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്ക്കെത്തിയവർ പറഞ്ഞു. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഷ്കർ മൃഗമേളയിലെ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് Read More…
‘കല്യാണ ചെക്കനും പെണ്ണും എയറില്‍’; കൂട്ടുകാര്‍ കൊടുത്തത് എട്ടിന്റെ പണി
കല്യാണവുമായി ബന്ധപ്പെട്ട് ധാരാളം കുസൃതികളും തമാശകളും വരന്റേയോ വധുവിന്റേയോ കൂട്ടുകാര്‍ ഒപ്പിക്കാറുണ്ട്. അതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ശരിക്കും കൂട്ടുകാര്‍ കൊടുക്കുന്ന ഇത്തരം പണികള്‍ ചിലപ്പോള്‍ സൈബറിടത്ത് പല കുറി ട്രെന്‍ഡിങ് ആകാറും ഉണ്ട് . അത്തരത്തില്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്ന ഒരു ചിത്രമുണ്ട്. ‘‘ഇന്ന് വിവാഹിതനായ എനിക്കും എന്റെ സ്വന്തം ഭാര്യയ്ക്കും വിവാഹമംഗളാശംസകള്‍’’ എന്ന് എഴുതി കല്യാണ ചെക്കന്റേയും പെണ്ണിന്റേയും ഫോട്ടോ വച്ചാണ് ഫ്ലക്സ് തയ്യാറാക്കിയിരിക്കുന്നത്. അഭിജിത്ത്,അഞ്ജു എന്നാണ് ഇരുവരുടെയും പേര് ഫ്ലക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ Read More…
ഇങ്ങനെയുമുണ്ടോ ആളുകള്‍! വിമാനത്തില്‍ ഓണത്തല്ല്; വൈറലായി വീഡിയോ
നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ദൈംനംദിനം വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് പരക്കെ പ്രചരിക്കുന്നത്. വിമാന യാത്ര കൊതിക്കാത്തവരായി ആരുമുണ്ടാകില്ല അല്ലേ? പക്ഷികളെപ്പോലെ നമുക്കും ചിറകുകള് ഉണ്ടായിരുന്നെങ്കില്‍ അവയെപ്പോലെ പറക്കാന്‍ എന്ത് രസമായിരിക്കുമെന്നെല്ലാം ചിന്തിച്ചിരുന്ന ഒരു ബാല്യ കാലം നമുക്കെല്ലാമുണ്ടാകും. വിമാനത്തിലേറി അനന്തമായ ആകാശ യാത്ര നടത്തുമ്പോള്‍ പെട്ടെന്ന് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ അടി ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു അടിക്കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. സെപ്തംബര്‍ 13 വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ Read More…
ലക്ഷങ്ങള്‍ വിലയുള്ള, പ്രായം കുറയ്ക്കുന്ന ‘ഉമിനീര് സൂപ്പ്’, ഉണ്ടാക്കുന്നത് പക്ഷിയുടെ ഉമിനീർവച്ച്
പ്രായം കുറയ്ക്കുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമായി എന്തുമാര്ഗങ്ങള് സ്വീകരിക്കാനും ആളുകള്‍ തയാറാകാറുണ്ട്. എന്നാല്‍ ഇതേ ആവശ്യത്തിനായി ഒരു പക്ഷിയുടെ ഉമിനീര് വെച്ചുള്ള സൂപ്പുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. ഏഷ്യന്‍ ബേര്‍ഡ് സലൈവ സൂപ്പാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഈ വൈറല്സൂപ്പ് നിര്‍മിച്ചിരിക്കുന്നത് സ്വിഫ്റ്റെലറ്റ് എന്ന കിളിയുടെ ഉമിനീര് കൊണ്ടാണ്. ഈ സൂപ്പ് ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മികച്ചതാണെന്നാണ് പറയപ്പെടുന്നത്. കൊളാജന്‍ ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ Read More…
ചക്കര ഉമ്മ ചക്കര അമ്മയ്ക്ക്.. ആറു ഭാഷകളില്‍ അമ്മയ്ക്ക് കത്തെഴുതി താരപുത്രി; വൈറലായി അസിന്റെ മകളുടെ കുറിപ്പ്
വളരെ ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അസിന്. ഇപ്പോളിതാ മകള്‍ അരിന്‍ എഴുതിയ ഒരു കത്തുമായിയാണ് അസിന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് .ആറു ഭാഷകളിലാണ് അരിന്‍ അമ്മ അസിനായി കത്തെഴുതിയിരിക്കുന്നത്. ‘ എന്റെ 6 വയസുകാരിയില്‍ നിന്ന്’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. ഈ കത്തില്‍ എത്ര ഭാഷകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അസിന് ചോദിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ തുടങ്ങുന്ന കത്ത് അവസാനിക്കുന്നത് നല്ല പച്ചമലയാളത്തില്‍ ചക്കര ഉമ്മ ചക്കര അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ്. ‘പ്രിയപ്പെട്ട മമ്മാ, Read More…
ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്ക്കും; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് . കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്സും ഇട്ട് ഗ്ലാസും വെച്ച് സ്റ്റൈലിഷ് മാസ് ലുക്കിലാണ് Read More…









