സിനിമയിലായാലും ജീവിതത്തിലായാലും ഒറ്റ നോട്ടം കൊണ്ട് വിചാരിക്കുന്നതെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക കഴിവുള്ള നടിയാണ് ഉർവശി. ഇപ്പോൾ ഉർവശിയുടെ അത്തരമൊരു ഭാവം കൃത്യമായി പകർത്തിയ മകൾ കുഞ്ഞാറ്റയുടെ ഇൻസ്റ്റാഗ്രാം വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷോർട്സ് ധരിച്ച് പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കുഞ്ഞാറ്റയെ നോക്കുന്ന ഉർവശിയാണ് ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിലുള്ളത്. അമ്മയും മകളും പരസ്പരം ഒന്നും സംസാരിക്കുന്നില്ലെങ്കിലും മകളുടെ വസ്ത്രധാരണത്തിലുള്ള അതൃപ്തി ഉർവശിയുടെ മുഖത്ത് വ്യക്തമായി കാണാം. നെറ്റി ചുളിച്ചും കണ്ണുരുട്ടിയുമാണ് ഉർവശി Read More…
Tag: Urvashi
‘ഭർതൃവീട്ടിൽ ജീവിക്കേണ്ടവളായി വളർത്തി, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്, രാവിലെ വയറ്റിപ്പിഴപ്പിനായി ഓടണം; വെളിപ്പെടുത്തി ഉർവശി
മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഉർവശിയുടെ വാക്കുകൾ: “ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്‌സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ Read More…
ഗ്ലാമറസ് ലുക്കില്‍ കുഞ്ഞാറ്റ ; ചിത്രങ്ങള്‍ക്ക് കൈയടിയും വിമര്‍ശനവും
ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പുതിയ ലുക്കില്‍ തേജ ലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകര്‍ കുറിക്കുന്നു. തേജലക്ഷ്മിയുടെ ബോള്‍ഡ്‌നെസ്സിനെയും ആരാധകര്‍ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന രീതിയിലാണ് കമന്റുകള്‍. View this post on Instagram A post Read More…
70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയി; ലണ്ടന്‍ വിമാനത്താവളത്തിനെതിരേ ഉര്‍വ്വശി റൗട്ടേല
ലണ്ടന്‍ വിമാനത്താവളത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തി താന്‍ വന്‍ മോഷണത്തിന് ഇരയായതായി ബോളിവുഡ് നടി നടി ഉര്‍വശി റൗട്ടേലയുടെ പരാതി. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ തന്റെ ആഡംബര സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടതായിട്ടാണ് നടി അധികൃതര്‍ക്ക് പരാതി നല്‍കിയത്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു നടി ലണ്ടനില്‍ എത്തിയത്. തന്റെ ബാഗ് ബാഗേജ് ബെല്‍റ്റ് ഏരിയയില്‍ നിന്ന് നേരിട്ട് മോഷ്ടിക്കപ്പെട്ടതായി ആരോപിച്ച നടി വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായമില്ലാത്തതില്‍ നിരാശ പ്രകടിപ്പിക്കുകയും Read More…
മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ നായികയാകുന്നു
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി Read More…
ഉർവശി റൗട്ടേലയുടെ ഡാക്കു മഹാരാജിലെ ‘സീനുകള്‍’ നെറ്റ്ഫ്ലിക്സ് വെട്ടിയോ? സത്യം ഇതാണ്
നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഡാകു മഹാരാജ്’ എന്ന തെലുങ്കുസിനിമയുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകള്‍ അവസാനിക്കുന്നില്ല. സമൂഹ്യമാധ്യമങ്ങളില്‍ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലെയെ ട്രോളി കൊല്ലുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ജനുവരി 12ന് ചിത്രം പ്രീമിയര്‍ ചെയ്തത് മുതല്‍ തുടങ്ങിയതാണ് കോലാഹലങ്ങള്‍. പ്രമോഷന്‍ സമയത്ത് ഉര്‍വ്വശിയുടെ തുറന്നടിച്ച പ്രതികരണങ്ങള്‍ മുതല്‍ സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങുന്നുമില്ല. സിനിമയിലെ ‘ദബിദി ദിബിദി’ എന്ന ഗാനരംഗമാണ് ഒച്ചപ്പാടിന് കാരണമായിരിക്കുന്നത്. വാഗ്‌ദേവി ആലപിച്ച ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും Read More…
മലയാള സിനിമയുടെ ഔന്നത്യം ; വമ്പന്മാര്‍ക്ക് വേണ്ടി മുംബൈയില്‍ ‘ഉള്ളൊഴുക്കി’ന്റെ പ്രത്യേക പ്രദര്‍ശനം
കുറച്ചുനാളുകളായി ഇന്ത്യന്‍ സിനിമാവേദിയിലെ പ്രധാന സംസാരവിഷയം വ്യത്യസ്തമായ കഥകളും പരീക്ഷണങ്ങളുമുള്ള മലയാള സിനിമകളാണ്. മലയാള സിനിമയുടെ ഔന്നത്യം മനസ്സിലാക്കുവാന്‍ അടുത്തിടെ മുംബൈയില്‍ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടന്നു. മലയാളത്തില്‍ വിപണിവിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രദര്‍ശനം പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ആര്‍എസ്‌വിപിയാണ് നടത്തിയത്. മികച്ച അവതരണത്തിനും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ഈ ചിത്രം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബോളിവുഡ് സെലിബ്രിറ്റികളുടെയും ഇന്‍ഡസ്ട്രിയിലെ പ്രമുഖരെയും കൊണ്ട് താരനിബിഡമായ ജനക്കൂട്ടത്തിന് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. അതിഥികളില്‍ Read More…
ഗ്ലാമര്‍ ലുക്കില്‍ കുഞ്ഞാറ്റ, ബോളിവുഡ് താരങ്ങള്‍ മാറി നില്‍ക്കും; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമാ പ്രേമികളുടെ പ്രിയ താരപുത്രിയായതാണ്. കുഞ്ഞാറ്റ ഇനിയും സിനിമയില്‍ വന്നിട്ടില്ല എങ്കിലും, വരും എന്ന് പ്രതീക്ഷയിലാണ് ആരാധക വൃന്ദം. വിദേശ രാജ്യത്തെ വിദ്യാര്‍ത്ഥിനിയായ കുഞ്ഞാറ്റ സോഷ്യല്‍ മീഡിയയിലും സജീവമാണ് . കുഞ്ഞാറ്റയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഫോട്ടോസിന്തറ്റിക്ക് ടെക്ഓവര്‍’ എന്നാണ് അടിക്കുറിപ്പ്. .വെള്ള ഷര്‍ട്ടും ലൈറ്റ് ബ്ലൂ ഡെനിം ഷോട്ട്‌സും ഇട്ട് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് മാസ് ലുക്കിലാണ് Read More…
ചിരിയുടെ മാലപ്പടക്കം തീർക്കാൻ ‘അയ്യർ ഇൻ അറേബ്യ’ എത്തുന്നു ! ട്രെയിലർ വൈറല്‍
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘അയ്യർ ഇൻ അറേബ്യ’യുടെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിൽ പൊതിഞ്ഞെത്തിയ ട്രെയിലർ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. ഫെബ്രുവരി 2ന് റിലീസ് പ്രഖ്യാപിച്ച ചിത്രം എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി ബിസിനസ്മാനായ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം Read More…









