Featured Fitness

നമ്മുടെ രണ്ടാം ഹൃദയം കാലില്‍ മുട്ടിനു പുറകില്‍; ഹൃദയാരോഗ്യം കാക്കാന്‍ കാഫ് മസിലുകളെക്കുറിച്ചറിയാം

ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധര്‍മ്മം. പമ്പിംഗ് ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ ലഭിയ്ക്കില്ല. ക്ഷീണവും ഊര്‍ജക്കുറവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാമാണ് പിന്നീട് ഉണ്ടാകുക. പമ്പിംഗിലൂടെ ഓക്സിജനും മറ്റ് പോഷകങ്ങളും ശരീരത്തിലെ എല്ലാ കോശങ്ങളിലേയ്ക്കും എത്തുക മാത്രമല്ല, കോശങ്ങളില്‍ നിന്നും അശുദ്ധമായ വസ്തുക്കളും കാര്‍ബണ്‍ ഡൈ ഓക്സൈഡുമെല്ലാം ഈ രക്തം ശേഖരിച്ച് ഹൃദയത്തിലെത്തി ഇവിടെ നിന്നും ഇത് ശ്വാസകോശങ്ങളിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

കാല്‍വണ്ണയിലെ മസിലുകളെ ശരീരത്തിന്റെ സെക്കന്റ് ഹാര്‍ട്ട് എന്നാണ് പറയുന്നത്. കാലില്‍ മുട്ടിനു പുറകിലെ മസിലുകള്‍. ഇവ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തിരികെ ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്ന പ്രക്രിയ കൃത്യമായിത്തന്നെ നടക്കും. ഈ കാഫ് മസിലുകളുടെ ഉളളിലാണ് ഡീപ് വെയിനുകള്‍ ഉള്ളത്. നാം നടക്കുകയോ കാല്‍ ഉപയോഗിച്ചുള്ള വ്യായാമം ചെയ്യുകയോ ചെയ്യുമ്പോള്‍ ഈ ഡീപ് വെയിന്‍ മസിലുകള്‍ ചുരുങ്ങി നിവരുന്നു. ഇത് നല്ലതു പോലെ രക്തം പമ്പു ചെയ്യാന്‍ കാഫ് മസിലുകളെ സഹായിക്കുന്നു.

മുകളിലേയ്ക്കു പോകുന്ന രക്തം താഴേയ്ക്കിറങ്ങി വരാതിരിയ്ക്കാന്‍ സഹായിക്കുന്ന ചെറിയ വാല്‍വുകളുണ്ട്. ഈ വാല്‍വുകള്‍ മുകളിലേയ്ക്കു മാത്രമേ തുറക്കൂ. കാഫ് മസിലുകള്‍ ശരിയായി പ്രവര്‍ത്തിയ്ക്കാന്‍ നല്ലതു പോലെ വ്യായാമം വേണം. നടക്കുന്നതിലൂടെ ഈ മസിലുകള്‍ ചുരുങ്ങി നിവര്‍ന്നു കൊണ്ടിരിയ്ക്കും. ഇതിലൂടെ പമ്പിംഗ് ശരിയായി നടക്കും. നടക്കുന്ന സമയത്ത് കാഫ് മസിലുകളുടെ പ്രവര്‍ത്തനം കാരണം ഹൃദയം നല്ലതു പോലെ പ്രവര്‍ത്തിയ്ക്കും. ഇതു പോലെ സ്റ്റെപ്പുകള്‍ കയറിയിറങ്ങുമ്പോഴും ഇതേ പ്രവര്‍ത്തനം നടക്കും. ദിവസവും അല്‍പ നേരം കാഫ് മസിലുകള്‍ക്ക് വ്യായാമം നല്‍കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.