Good News

യാചകിയായ പെൺകുട്ടിയെ ചേര്‍ത്ത് പിടിച്ചത് സ്വന്തം ജീവിതത്തിലേക്ക്‌; ഇതൊരു കൊറോണകാല പ്രണയ കഥ

നമ്മള്‍ ഏറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം . പലവര്‍ക്കും നഷ്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച കാലം കൂടിയായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒരു പുതുജീവിതം തന്നെയാണ് കൊറോണ കാലം സമ്മനിച്ചിരിക്കുന്നത്.കാണ്‍പൂരിലാണ് ഈ സംഭവം.

ഡ്രൈവറായ അനില്‍, ലോക്ക് ഡൗണ്‍ സമയത്ത് തന്റെ മുതലാളിയുടെ നിര്‍ദേശ പ്രകാരം തെരുവില്‍ യാചകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവില്‍വച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെണ്‍കുട്ടിയെ അനില്‍ കണ്ടുമുട്ടി. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പലപ്പോഴായി അവര്‍ എങ്ങനെയാണ് തെരുവിലെത്തിയതെന്ന് അവളോട് ചോദിച്ച് മനസ്സിലാക്കി. നീലത്തിന്റെ അച്ഛന്‍ വളരെ നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മ കിടപ്പിലുമായി. സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. അങ്ങനെ ആ പെണ്‍കുട്ടിയുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയായിരുന്നു.

ആരെയും കണ്ണീരിലാക്കുന്ന നീലത്തിന്റെ ഈ കഥ അറിഞ്ഞതിന് പിന്നാലെ അനില്‍ നിരന്തരം തെരുവില്‍ എത്തുകയും അവളുമായി സൗഹൃദത്തിലാവുകയും ചെയ്തു. അത് പതുക്കെ അവര്‍ പോലും അറിയാതെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒട്ടും താമസിക്കാതെ എല്ലാവരുടെയും അനുഗ്രഹത്തോടെ അവര്‍ വിവാഹിതരായി.പലവര്‍ക്കും നൊമ്പരങ്ങളുടെ കാലമായ ലോക്ക്ഡൗണ്‍ ഇതാ ഇവിടെ ആരോരും തുണയില്ലാത്ത പെണ്‍കുട്ടിയ്ക്ക് സ്വപ്‌നതുല്യമായജീവിതം തന്നെ സമ്മാനിച്ചിരുക്കുന്നു.