Featured Health

അമേരിക്കയിൽ 29 സംസ്ഥാനങ്ങളിൽ ആശങ്ക പടർത്തി പുതിയ കോവിഡ് വകഭേദം, ഇന്ത്യയിൽ ജാഗ്രത വേണോ?

അമേരിക്കയിലെ 29 സംസ്ഥാനങ്ങളിൽ അതിവേഗം പടരുന്ന ബിഎ.3.2 (BA.3.2) എന്ന കോവിഡ് ഉപഭേദം ‘സിക്കാഡ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒമിക്രോൺ കുടുംബത്തിൽപ്പെട്ട ഈ വൈറസ് വകഭേദം 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. നിലവിൽ ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എവിടെയും ഇതൊരു പ്രധാന ഭീഷണിയായി മാറിയിട്ടില്ല. സിക്കാഡ വകഭേദത്തിന്റെ സ്പൈക് പ്രോട്ടീനിൽ 70 മുതൽ 75 വരെ പുതിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് പഴയ ഒമിക്രോൺ വകഭേദത്തേക്കാൾ ഇരട്ടിയിലധികമാണ്. അതിനാൽ തന്നെ മുൻപ് കോവിഡ് Read More…

Health

ഗര്‍ഭകാലത്ത് അമ്മയ്ക്ക് കോവിഡ് ബാധിച്ചാല്‍ ജനിയ്ക്കുന്ന കുട്ടിയ്ക്ക് ഓട്ടിസ സാധ്യതയെന്ന് പഠനം

കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തെ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കോവിഡ്-19 ബാധിക്കപ്പെട്ടാല്‍ അത് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ഉള്‍പ്പെടെ തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന അക്കാദമിക, ഗവേഷണ മെഡിക്കല്‍ സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമ്മമാര്‍ക്കുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ, റൂബെല്ല, സിക്ക വൈറസ് അണുബാധകളും ഇത്തരത്തില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ ബാധിക്കാറുണ്ട്. വൈറസ് നേരിട്ട് മറുപിള്ളയിലേക്ക് എത്തുന്നതാകില്ല ഈ Read More…

Good News

യാചകിയായ പെൺകുട്ടിയെ ചേര്‍ത്ത് പിടിച്ചത് സ്വന്തം ജീവിതത്തിലേക്ക്‌; ഇതൊരു കൊറോണകാല പ്രണയ കഥ

നമ്മള്‍ ഏറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം . പലവര്‍ക്കും നഷ്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച കാലം കൂടിയായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒരു പുതുജീവിതം തന്നെയാണ് കൊറോണ കാലം സമ്മനിച്ചിരിക്കുന്നത്.കാണ്‍പൂരിലാണ് ഈ സംഭവം. ഡ്രൈവറായ അനില്‍, ലോക്ക് ഡൗണ്‍ സമയത്ത് തന്റെ മുതലാളിയുടെ നിര്‍ദേശ പ്രകാരം തെരുവില്‍ യാചകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവില്‍വച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെണ്‍കുട്ടിയെ അനില്‍ കണ്ടുമുട്ടി. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പലപ്പോഴായി അവര്‍ Read More…