Movie News

സല്‍മാന്‍ഖാനെ ആദ്യം വിളിച്ചത് ‘അങ്കിള്‍’ എന്ന് ; സൂപ്പര്‍താരത്തിന്റെ ആദ്യ കാഴ്ചയെക്കുറിച്ച് കാജള്‍

സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി.

നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനുമായിരുന്നു. പഴയ സുഹൃത്തുക്കളായ അവര്‍ ഒരുപാട് ഓര്‍മ്മകള്‍ പങ്കുവെച്ചു.

കജോളിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നുവെന്ന് സല്‍മാന്‍ വെളിപ്പെടുത്തി. ‘ഞാന്‍ അവളുടെ അച്ഛനുമായി അടുത്ത ബന്ധത്തിലായിരുന്നു, ആഴ്ചയില്‍ രണ്ട് തവണയെങ്കിലും അദ്ദേഹം എന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അവസാനമായി വന്നത്.

ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ട്വിങ്കി ളാണ് സംഭാഷണം ആരംഭിച്ചത്. ട്വിങ്കിള്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് സല്‍മാന്‍ ഓര്‍ത്തെടുത്തു. ട്വിങ്കിള്‍ ആ കഥ യോട് ഒരു കാര്യം കൂട്ടിച്ചേര്‍ത്തു, അദ്ദേഹം സംഗീത ബിജ്ലാനിയോടൊപ്പം ഇരിക്കുന്നത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഞാന്‍ ഒരു സൈക്കിളിലായിരുന്നു. ഞാന്‍ അവരെ നോക്കിക്കൊണ്ട് സൈക്കിള്‍ ഓടിച്ചു, ഒടുവില്‍ സൈക്കിളോടിച്ച് ഒരു കുഴിയില്‍ വീണെന്നും പറഞ്ഞു.