രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ് കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നു ഞാവല്‍പ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെക്കുറവായതുകൊണ്ട് തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Related Reading
നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം
ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…
ഗര്‍ഭിണികള്‍ക്ക് വ്യായാമം നല്ലതാണ്, പക്ഷേ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം
ഗര്‍ഭകാലം വളരെ സങ്കീര്‍ണമായ കാലഘട്ടമാണ്. പലതരം പ്രശ്നങ്ങളിലൂടെയായിരിയ്ക്കും ഈ ഘട്ടത്തില്‍ കടന്നു പോകുന്നത്. ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. *ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്നിങ് – 15 സെക്കന്‍ഡ് മുതല്‍ നാല് മിനിട്ട് വരെ നീണ്ടു നില്ക്കുന്ന തീവ്രത കൂടിയ വ്യായാമങ്ങള്‍ സാധാരണ കാര്‍ഡിയോ വ്യായാമത്തിന് ഇടയില്‍ കയറ്റി ചെയ്യുന്ന തരം വര്‍ക്ക് Read More…
ചുണ്ടിലുണ്ടാകുന്ന മുറിവ്, പാടുകള്‍ , വേദന, ശ്രദ്ധിക്കണം; ലിപ് കാന്‍സറിന്റെ ലക്ഷണങ്ങളും കാരണവും
ഒരു തരത്തിലുള്ള ഓറല്‍ കാന്‍സറാണ് ചുണ്ടിലെ അര്‍ബുദം അഥവാ ലിപ് കാന്‍സര്‍. ഇത് ആരംഭിക്കുന്നത് ചുണ്ടിലെ കോശങ്ങളിലാണ്. ഇത് ആദ്യം തുടക്കം കുറിക്കുന്നത് സ്ക്വമസ് കോശങ്ങളിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗം നിര്ണായിക്കാന് സാധിക്കും. അമേരിക്കയില്‍ ഏതാണ്ട് 0.6 ശതമാനം ആളുകള്‍ക്കും ലിപ് കാന്‍സര്‍ ഉള്ളതായി കണക്കുകള്‍ തെളിയിക്കുന്നു. 40000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിപ് കാന്‍സറിന് വായിലുണ്ടാകുന്ന വ്രണങ്ങളുമായി സാദൃശ്യമുണ്ട്. ഇളം ചര്‍മമുള്ളവരില്‍ ചുവന്നും ഇരുണ്ട നിറമുള്ളവരില്‍ ഇരുണ്ട തവിട്ടു നിറത്തിലോ ചാര നിറത്തിലോ Read More…