ലോകത്തെ ഏറ്റവും പ്രശസ്തമായ പണക്കൊഴുപ്പ് ക്രിക്കറ്റ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റിന്റെ മൂല്യം ഇടിയുന്നു. 2024ല്‍ മൂല്യം 11.7 ശതമാനം കുറഞ്ഞ് 92,500 കോടി രൂപയില്‍ നിന്ന് 82,700 കോടി രൂപയായി. അടുത്തിടെ മാധ്യമാവകാശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ കാരണം ലീഗിന്റെ ബിസിനസില്‍ ഇടിവ് വന്നത്. കൂടിയ ജനപ്രീതിയില്‍ കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് തിരിച്ചടിയാകുന്നത്.
ഡി ആന്‍ഡ് പി അഡൈ്വസറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലിന്റെ മൂല്യനിര്‍ണയം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മാധ്യമാവകാശങ്ങളുടെ പുനര്‍മൂല്യനിര്‍ണയമാണ്. അടുത്ത മീഡിയ സൈക്കിളില്‍ മത്സരാധിഷ്ഠിത ബിഡ്ഡിംഗിന്റെ അഭാവം കൂടുതല്‍ യാഥാസ്ഥിതിക സമീപനം സൃഷ്ടിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് പഠനം പറയുന്നു. ഡിസ്നിയും വയാകോം 18-ഉം തമ്മിലുള്ള ലയനവും ടെക് ഭീമന്‍മാരുടെ പ്രവേശനത്തിന്റെ കാലതാമസവുമാണ് കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
അടുത്ത മീഡിയ റൈറ്റ് സൈക്കിളില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധറ പറയുന്നു. വയാകോം 18, ഡിസ്നി എന്നിവയുടെ ലയനവും ആപ്പിള്‍, മെറ്റ, ആമസോണ്‍ എന്നിവയുടെ ഐപിഎല്‍ രംഗത്തേക്ക് വരാനുള്ള കാലതാമസവും കാരണമാണ്. സോണിയും സീയും തമ്മിലുള്ള ലയനം പരാജയപ്പെട്ടതും ഐപിഎല്ലിന് ഇടിവിലേക്ക് നയിച്ച കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
