Featured Sports

ഒരു കളിക്ക് 33,000 കോടിയുടെ ബെറ്റ്! ദാവൂദിന്റെ വധഭീഷണി, മകനെ തട്ടിക്കൊണ്ടുപോയി; IPL വിട്ടതിന് പിന്നിലെ ‘അധോലോക രഹസ്യം’ വെളിപ്പെടുത്തി ലളിത് മോദി!

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്നതിനിടെ 2010 മേയിൽ ഇന്ത്യ വിടുകയും നിലവിൽ ലണ്ടനിൽ താമസമാക്കുകയും ചെയ്ത ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദി, ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് താൻ നാടകീയമായി പുറത്തുപോകാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ ഒത്തുകളി നടത്താൻ താൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘം തന്നെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ദാവൂദിന്റെ നിർദ്ദേശപ്രകാരം നടന്ന മൂന്ന് വധശ്രമങ്ങളിൽ നിന്നാണ് താൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും കാര്യങ്ങൾ കണ്ടില്ലെന്ന് Read More…

Sports

പാകിസ്താനെയും ഞെട്ടിച്ച് സൂര്യവംശി; ഈ പയ്യനെ എങ്ങനെ പൂട്ടുമെന്ന് അറിയില്ലെന്ന് പാക് ക്രിക്കറ്റ് ലോകം!

ഐപിഎൽ 2026-ൽ വെടിക്കെട്ട് തുടക്കം കുറിച്ച യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ കമ്രാൻ അക്മലും ബാസിത് അലിയും. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ അർദ്ധ സെഞ്ചുറി നേടി റെക്കോർഡിട്ട 15-കാരനായ ഈ ഇടംകൈയ്യൻ ബാറ്റർ രാജസ്ഥാൻ റോയൽസിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. വൈഭവിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട കമ്രാൻ അക്മൽ, താരം ഉടൻ തന്നെ ഇന്ത്യൻ ട്വന്റി-20 ടീമിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രവചിച്ചു. കേവലം Read More…

Celebrity

പ്രായം വെറും നമ്പറല്ലേ? ഇഷാൻ കിഷനും കാമുകി അദിതിയും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ചയാകുന്നു

ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ആവേശകരമായ വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനും കാമുകി അതിഥി ഹുണ്ടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഇന്ത്യയുടെ ചരിത്ര വിജയത്തിന് ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരുവരെയും ഒരുമിച്ച് കണ്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. മത്സരസമയത്ത് ഗാലറിയിൽ ഇരുന്ന് ഇഷാനെ പ്രോത്സാഹിപ്പിച്ച അതിഥി, വിജയത്തിന് ശേഷം താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മൈതാനത്തെത്തി സന്തോഷം പങ്കിട്ടു. ഇവരുടെ ചിത്രങ്ങൾ ഓൺലൈനിൽ തരംഗമായതോടെ, ഇരുവരുടെയും കെമിസ്ട്രിയെയും അതിഥിയുടെ Read More…

Featured Sports

‘ഇറക്കിവിട്ടതല്ല, ഇറങ്ങിപ്പോന്നതാണ്; എനിക്ക് വലുത് രാഷ്ട്രം’: ബംഗ്ലദേശ് പ്രിമിയർ ലീഗിൽനിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തള്ളി റിധിമ

ന്യൂ‍ഡൽഹി : നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ പ്രിമിയർ ലീഗിൽ നിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ അത് ക്രിക്കറ്റിലേക്കും പടർന്നു. ഇതിനു മറുപടിയായി ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഐപിഎലിന്റെ സംപ്രേക്ഷണം ബംഗ്ലദേശിൽ സർക്കാർ വിലക്കുകയും ചെയ്തു. ഇതിനിടെയാണ് ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽനിന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് റിധിമ പഥക്ക് തന്നെ രംഗത്തെത്തി. Read More…

Sports

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ RCB കപ്പടിച്ചു ; ടീമിന് കിട്ടിയ മൊത്തം ലാഭമെത്രയാണെന്നറിയാമോ?

നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) യുടെയും ഐപിഎല്‍ ട്രോഫി നേടാനുള്ള (ആര്‍സിബി) സ്വപ്നം ചാവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി നടപ്പിലായി. എന്നാല്‍ വന്‍വിജയം നേടിയ ടീമിനെ വിരാട്‌കോഹ്ലിയുള്‍പ്പെടെയുള്ള താരങ്ങളുടെ പേരിലാണ് ആരാധകര്‍ പരിചയപ്പെടുത്തുന്നതെങ്കിലും ആര്‍സിബിയുടെ ഉടമ ആരാണെന്ന് പലര്‍ക്കും അറിയില്ല. 2006 – 2007 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, മദ്യവ്യവസായി വിജയ് മല്യ 476 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയിരുന്നു. അക്കാലത്തെ Read More…

Celebrity

RCB ജയിക്കുമെന്ന് വാതുവെച്ചു ; കിട്ടുന്നത് 11 കോടി …! ഇത്തവണ റാപ്പര്‍ ഡ്രേക്കിനെ ഭാഗ്യം തുണച്ചു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു കപ്പുയര്‍ത്തിയ ഐപിഎല്‍ 2025 ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന് അതിശയകരമായ ഒരു ട്വിസ്റ്റ് ചേര്‍ത്തു ലോകപ്രശസ്ത കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്്. കന്നി കിരീടത്തിനായുള്ള അന്വേഷണത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരസ്യമായി പിന്തുണച്ച് ഡ്രേക്ക് വാതുവെച്ച് നേടിയത് 1.3 ദശലക്ഷം ഡോളര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സുമായി (പിബികെ എസ്) ആര്‍സിബി പോരാടുമ്പോള്‍, ലോകമെമ്പാടു മുള്ള ആരാധകര്‍ ടീമിന് പിന്നില്‍ അണിനിരന്നു. ജനപ്രിയ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ സ്റ്റേക്കില്‍ ഐപിഎല്‍ കിരീടം നേടുന്നതി നായി Read More…

Sports

ഐപിഎല്ലില്‍ പഞ്ചാബിന്റെ സൂപ്പര്‍ബാറ്റര്‍മാര്‍ ; ആര്‍സിബി ശരിക്കും ഭയപ്പെടുന്നത് ഈ അണ്‍ക്യാപ്പ്ഡ് ആര്‍മിയെ

ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്നിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് കലാശപ്പോരാട്ടത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യയുടെ ചില ഇന്റര്‍നാഷണല്‍ അണ്‍ ക്യാപ്ഡ് പ്‌ളേയേഴ്‌സിലാണ്. ഐപിഎല്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, ശശാങ്ക് സിംഗ് എന്നിവരില്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനെ അവരുടെ ഈ യുവ തോക്കുകളാണ് ഫൈനലില്‍ എത്തിച്ചത്. പ്രിയാന്‍ഷ് ആര്യ 16 കളികളില്‍ നിന്ന് 183.33 സ്ട്രൈക്ക് റേറ്റില്‍ 451 റണ്‍സാണ് ഇടങ്കയ്യന്‍ താരം നേടിയത്. Read More…

Sports

ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും

ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…

Sports

കോടികള്‍ മുടക്കി ഫോം വാങ്ങാനാകുമോ; IPLലെ പണം വാരിയെറിഞ്ഞ് വാങ്ങിയവരെല്ലാം വന്‍ ഫ്‌ളോപ്പ്

ഐപിഎല്‍ എല്ലായ്പ്പോഴും യുവാക്കളെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അടിത്തറയാണ്. പണസമൃദ്ധമായ ടൂര്‍ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോടികള്‍ മുടക്കുന്നവര്‍ വന്‍ പരാജയമായി മാറുന്ന ഐപിഎല്‍ പതിവിന് ഇത്തവണയും വലിയ മാറ്റമൊന്നും ഉണ്ടായില്ല. കോടികള്‍ ഒഴുക്കി ടീമുകള്‍ വാങ്ങിയ പ്രശസ്ത താരങ്ങളില്‍ പലരും പരാജയപ്പെട്ടു. ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടിയ പലരും വേണ്ടസമയത്ത് ടീമിനെ തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ഒന്നാമന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്താണ്. ഐപിഎല്‍ Read More…