പൂച്ചകളെ എങ്ങനെ സഹായിക്കാമെന്നും സംരക്ഷിക്കാമെന്നും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മുന്നികണ്ടാണ് അന്താരാഷ്ട്ര പൂച്ചദിനം ഓഗസ്റ്റ് 8 ന് ആഘോഷിക്കുന്നത്. 2020 ഓഗസ്റ്റ് മുതലായിരുന്നു പ്രമുഖ പൂച്ച ക്ഷേമ ചാരിറ്റിയായ ഇന്റര്‍നാഷണല്‍ ക്യാറ്റ് കെയര്‍ അന്താരാഷ്ട്ര പൂച്ച ദിനം അടയാളപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ലോകത്ത് സംരക്ഷിക്കപ്പെടുന്ന പൂച്ചകളുടെ പട്ടികയില്‍ കോടീശ്വരിയായ ഒരു പൂച്ചയുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ ശക്തമായ ആരാധകവൃന്ദമുള്ള ഏകദേശം 840 കോടി ആസ്തിയുള്ള അവരുടെ ജനപ്രീതി ഒരു ബിസിനസ് സാമ്രാജ്യമാണ്. കാലിഫോര്‍ണിയയിലെ കാസ് റ്റൈക്കിലുള്ള കാസ്‌റ്റൈക് അനിമല്‍ ഷെല്‍ട്ടറില്‍ നളയെ കണ്ടെത്തിയത് വാരിസിരി മെത്തചിട്ടിഫാന്‍ എന്ന സ്ത്രീയായിരുന്നു. കണ്ടനിമിഷം തന്നെ നളയില്‍ വീണുപോയ അവര്‍ നളയെ ദത്തെടുക്കാന്‍ ആ നിമിഷം മുതല്‍ ആഗ്രഹിച്ചു.
അവര്‍ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു, ”ആ ദിവസം ഞാന്‍ ഒരു പൂച്ചയെ ദത്തെടു ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ നളയുടെ വലിയ നീലക്കണ്ണുകളെ എനിക്ക് ചെറുക്കാ ന്‍ കഴിഞ്ഞില്ല. എന്റെ കൈകളില്‍ നള കിട്ടിയപ്പോള്‍, അവള്‍ എന്നെ നോക്കി എന്റെ മുഖം നക്കി.”
2012 ലാണ് നളയ്ക്കായി ആ സ്ത്രീ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്. അവള്‍ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആലയുടെ ജനപ്രീതി കുതിച്ചുയര്‍ന്നു. ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുള്ള പൂച്ച എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കി. ഇപ്പോള്‍, അവളുടെ പ്രശസ്തിയും ആകര്‍ഷണവും കാരണം, ഓരോ പോസ്റ്റിനും അവര്‍ ഭീമമായ തുക നേടുന്നു.
അവള്‍ക്ക് അതേക്കുറിച്ച് അറിയില്ലെങ്കിലും സയാമീസ്-ടാബി മിക്‌സ് ഇനത്തില്‍പ്പെട്ട നള യാണ് ലോകത്തെ ഏറ്റവും സമ്പന്നയായ പൂച്ച. സ്വന്തമായി ഇന്‍സ്റ്റാഗ്രാം ഹാന്‍ഡി ലുള്ള പൂച്ചക്ക് സാമൂഹ്യമാധ്യമത്തില്‍ 4.4 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. സാമൂഹ്യമാ ധ്യത്തിലെ പ്രശസ്തി അവളുമായി ബന്ധപ്പെട്ട ഒരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടി പ്പൊക്കിയിരിക്കുകയാണ്. നളയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും ജനപ്രീ തിയുണ്ട്.




