തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍. തൃശൂര്‍ താന്ന്യം സ്വദേശി യദു ഗിരീഷി (38) നെയാണ് തൃശൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗം പിടികൂടിയത്. മൂന്നു യുവതികള്‍ നല്‍കിയ പരാതിയാണു നടപടിക്ക് ആധാരം. 26-ഓളം യുവതികളെ സമാനരീതിയില്‍ പീഡിപ്പിച്ചെന്നാണു പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ലഭിക്കുന്ന വിവരം.
സാമൂഹിക മാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. രഹസ്യമായി ചിത്രീകരിച്ച യുവതികളുടെ നഗ്‌നവീഡിയോകള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ രീതിയായിരുന്നു. ഈ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതികളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.




