Crime

സൈബര്‍കുറ്റകൃത്യത്തിന് ഇന്ത്യയില്‍നിന്ന് മനുഷ്യക്കടത്ത്; വില്ലനെ 2500 കി.മി. പിന്തുടര്‍ന്ന് പോലീസ് പിടികൂടി

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്.

വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്. തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ചേരുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ റീജിയണിലേക്ക് ഇന്ത്യന്‍ യുവാക്കളെ കടത്തിവിട്ട് ചൈനീസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു സൈദിയും കൂട്ടാളികളും ചെയ്തിരുന്നത്. ഇവര്‍ വിദേശത്ത് എത്തിയാലുടന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച ശേഷം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കും.

പതിവായി താവളം മാറ്റിക്കൊണ്ടിരുന്ന സെയ്ദിയ്ക്ക് വേണ്ടി പോലീസ് വലിയ രീതിയിലായിരുന്നു വല വിരിച്ചിരുന്നത്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പോലീസ് ടീമിനെ വിന്യസിപ്പിച്ചിരുന്നു. അനേകം പേരില്‍ നിന്നുള്ള കിട്ടിയ വിവരവും സാങ്കേതിക നിരീക്ഷണങ്ങളും വഴി ഒടുവില്‍ സെയ്ദിയുടെ ലൊക്കേഷന്‍ കൃത്യമായി നിരീക്ഷിച്ച് പോലീസ് ഹൈദരാബാദില്‍ എത്തുകയായിരുന്നു. വിശ്രമമില്ലാതെ 2,500 കിലോമീറ്ററോളം ചേസ് ചെയ്ത പോലീസ് ഒടുവില്‍ ഹൈദരാബാദ് നമ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു സ്ഥലത്തെ ഒളിത്താവളത്തില്‍ നിന്നും സെയ്ദിയെ പൊക്കുകയായരുന്നെന്ന് പോലീസ് സ്പെഷ്യല്‍ സെല്‍ ഡിസിപി മനോജ് സി വ്യക്തമാക്കി.

തൊഴിലന്വേഷനായി ഇവരുടെ സ്ഥാപനത്തില്‍ എത്തിയ ഡല്‍ഹിയിലെ ന്യൂഫ്രണ്ട്സ് കോളനിയില്‍ എത്തിയ നരേഷ് ലഖ്വത് എന്ന യുവാവ് മെയ് 27 ന് നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ അന്വേഷണം. തൊഴിലിനുവേണ്ടി അലി ഇന്റര്‍നാഷന്‍ സര്‍വീസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ താന്‍ ചെന്നിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തനിക്ക് തായ്ലന്റിലെ ലാവോസിലെ ഒരു സ്ഥാപനത്തില്‍ ജോലി ഓഫര്‍ കിട്ടി. കമ്പനി ഇയാളെ തായ്ലന്റിലേക്ക് അയയ്ക്കുകയും അവിടെ വെച്ച് പാസ്പോര്‍ട്ട് പിടിച്ചെടുത്ത ശേഷം ചൈനീസ് സ്ഥാപനത്തില്‍ നിര്‍ബ്ബന്ധിത ജോലിക്ക് വിടുകയും ചെയ്തു. ചൈനീസ് കമ്പനി ചെയ്തിരുന്നത്് ഇന്ത്യന്‍ ഓണ്‍ലൈനുകളെ പതിവായി നിരീക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതോടെ കേസ് എന്‍ഐഎയ്ക്ക് കൈമാറുകയും ചെയ്തു.

യുവാവിനെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം അയച്ചത് ഗോള്‍ഡന്‍ ട്രയാംഗിളിലേക്ക് ആണെന്നത് ഉള്‍പ്പെടെ സകല വിവരങ്ങളും എന്‍ഐഎ പൊളിച്ചു. ഇവിടെ ഇവര്‍ ചെയ്തിരുന്ന ജോലി ഇന്ത്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ പൗരന്മാരെ ഓണ്‍ലൈനില്‍ കബളിപ്പിക്കലായിരുന്നു. മന്‍സൂര്‍ ആലം എന്ന ഗുഡ്ഡു, സാഹില്‍, അഖില്‍ എന്ന ആശിഷ്, അഫ്‌സല്‍ എന്ന പവന്‍ യാദവ്, ഇവരുടെ നേതാവ് സെയ്ദി എന്നിവര്‍ക്ക് മനുഷ്യക്കടത്തില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. വിദേത്തേക്ക് ജോലിക്കായി കയറ്റിവിടുന്ന ഇന്ത്യാക്കാരെ കമ്പനി പരിപാലിച്ചിരുന്നതും അങ്ങേയറ്റം മോശമായിട്ടായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *