Crime Featured

വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ

ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…

Crime

ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്ഥാന് വിൽക്കും; വാട്സാപിൽ നുഴഞ്ഞു കയറും; ചാരദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: പാകിസ്താൻ ചാരസംഘവുമായി ബന്ധം പുലർത്തിയിരുന്ന ദമ്പതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന മുഹമ്മദ് സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ രണ്ട് മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് പാകിസ്താൻ സ്വദേശികളുമായി ഇവർ നടത്തിയ സന്ദേശങ്ങൾ പോലീസ് കണ്ടെത്തി. ഇന്ത്യയിലെ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാകിസ്താനിലേക്ക് കടത്തുകയായിരുന്നു ഇവരുടെ പ്രധാന രീതി എന്ന് അന്വേഷണസംഘം വ്യക്തമാക്കി. പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഈ സിം കാർഡുകൾ ഉപയോഗിച്ച് വാട്സാപിൽ Read More…

Crime Featured

ഭാര്യയോട് മോശമായി പെരുമാറി, 23-ാം വയസ്സിൽ ചെയ്ത കൊലപാതകം; 65-ാം വയസ്സിൽ തൂക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഒടുവിൽ പിടികൂടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലക്കാരനായ അറുപത്തഞ്ചുകാരൻ നത്തു എന്ന നത്തുലാലാണ് വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. 1984-ൽ ഡൽഹി ജനക്പുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. 1984 മേയ് 22-നും 23-നും മധ്യേയുള്ള രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ഡൽഹിയിലെ വികാസ്പുരി ഡിസ്ട്രിക്റ്റ് പാർക്കിൽ ഉത്തർപ്രദേശ് സീതാപൂർ സ്വദേശിയായ അശോക് കുമാറിന്റെ മൃതദേഹം നിരവധി Read More…

Spotlight

സി.ജെ.പി. പ്രക്ഷോഭം: പങ്കെടുത്തതിൽ 101 കൊലക്കേസ് പ്രതികന്ന് പൊലീസ്, പ്രതിഷേധക്കാരിൽ 2,873 പേർ ക്രിമിനലുകൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡൽഹി പൊലീസ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ 989 പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതികളാണ്. പൊലീസിന്റെ കണക്കനുസരിച്ച് 101 പേർ കൊലപാതകക്കേസിലും 62 പേർ കൊലപാതകശ്രമത്തിലും 284 പേർ കവർച്ചയിലും 61 പേർ ബലാത്സംഗക്കേസിലും ഉൾപ്പെട്ടവരാണ്. കൂടാതെ പോക്സോ കേസിൽ പ്രതികളായ Read More…

Featured Good News

റിസ്ക്ക് എടുക്കണം, SI കുപ്പായം അഴിച്ചുവെച്ച് ഓസ്‌ട്രേലിയയിലേക്ക്; കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, വിജയഗാഥ

ഒരു പുതിയ രാജ്യത്ത് ജീവിതം വീണ്ടും കെട്ടിപ്പടുക്കുക എന്നത് പലപ്പോഴും നമ്മുടെ മുൻപദവികൾ ഉപേക്ഷിച്ച് അതിജീവനത്തിനായി പോരാടുക എന്നാണ് അർത്ഥമാക്കുന്നത്. മുൻപ് ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്ന നിഷാന്ത് തോമർ എന്ന യുവാവിന്റെ ജീവിതത്തിൽ എടുത്ത അത്തരമൊരു തീരുമാനം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ത്യയിലെ സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിച്ച്, ഓസ്‌ട്രേലിയയിലേക്ക് കുടിയേറി അവിടെയൊരു റിയൽ എസ്റ്റേറ്റ് ഏജന്റായി മാറിയ തന്റെ ജീവിതയാത്ര അദ്ദേഹം അടുത്തിടെ പങ്കുവെക്കുകയുണ്ടായി. “കുറച്ചു വർഷങ്ങൾക്ക് മുമ്പ്, പലരും ഭ്രാന്താണെന്ന് Read More…

Oddly News

ആത്മഹത്യയ്ക്ക് ഒരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി പോലീസുകാരന്‍; ഹൃദയം തൊടും വീഡിയോ, വൈറൽ

വേണ്ടത്ര ധൈര്യവും സമയോചിതമായ ഇടപെടലുംകൊണ്ട്, ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചു. ഡൽഹി പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട വീഡിയോയിൽ, മഹിപാൽപൂർ ഫ്ലൈഓവറിന്റെ അരികിൽ ആത്മഹത്യ ചെയ്യാനായി നിന്നിരുന്ന വ്യക്തിയെ ഡൽഹി പോലീസ് എസ്.ഐ അനിൽ ശർമ്മ ശാന്തനാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. തെറ്റായ തീരുമാനത്തിൽ നിന്നും ആ വ്യക്തിയെ പിന്തിരിപ്പിക്കാൻ സംസാരിക്കുകയും, തുടർന്ന് അദ്ദേഹത്തിന് കുടിക്കാൻ വെള്ളവും സംസാരിക്കാൻ ഒരു ഫോണും നൽകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. Read More…

Sports

സ്റ്റേഡിയത്തിൽ ചിയർലീഡേഴ്സിന്റെ വീഡിയോ എടുത്ത പോലീസുകാരനെ പൊക്കി നെറ്റിസൺസ്

2026 ഏപ്രിൽ 4-ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസ് (DC), മുംബൈ ഇന്ത്യൻസ് (MI) ഐപിഎൽ മത്സരത്തിനിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചിയർലീഡർമാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്റ്റേഡിയത്തിനുള്ളിൽ ബൗണ്ടറി ലൈനിന് സമീപം നിന്ന് ചിയർലീഡർമാർ നൃത്തം ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ അത് ഫോണിൽ റെക്കോർഡ് ചെയ്യുന്നതാണ് വൈറലായ ചിത്രത്തിലുള്ളത്. ‘@bcci_x’ എന്ന എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ ചിത്രം നിമിഷങ്ങൾക്കകം വൈറലായി. പോലീസ് Read More…

Oddly News

കൈക്കൂലി വാങ്ങുമ്പോള്‍ പിടിവീണു; SI നോട്ട് വായുവിലേക്ക് എറിഞ്ഞു; 15,000 ല്‍ 5000 നാട്ടുകാര്‍ കൊണ്ടുപോയി

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സ് നല്‍കിയ പണം വായുവിലേക്ക് എറിഞ്ഞു. അന്തരീക്ഷത്തില്‍ പറന്നുനടന്ന നോട്ടുകള്‍ കൈക്കലാക്കി 5000 രൂപയുമായി നാട്ടുകാര്‍ പോയി. ഹൗസ് ഖാസി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ രാകേഷ് കുമാറാണ് പെട്ടത്. ഒരു വ്യക്തിയില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് സംഭവം. പരാതിക്കാരനായ ഹൗസ് ഖാസിയിലെ ബസാര്‍ സീതാറാം പ്രദേശവാസി ദില്ലി പോലീസിന് വിവരം കൈമാറുകയും ഇദ്ദേഹത്തെ കൈയോടെ പിടികൂടാന്‍ അവര്‍ Read More…

Crime

ബാങ്കില്‍ 2കോടി, വീട് കൊട്ടാരം! ‘മയക്കുമരുന്നു റാണി’ക്ക്‌ പൂട്ടിട്ട്‌ പോലീസ്‌, 5 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി

ലഹരിസംഘം നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ്‌ പിടിച്ചെടുത്തു. സുല്‍ത്താന്‍പുരിയുടെ ‘മയക്കുമരുന്നു റാണി’ എന്ന്‌ പോലീസ്‌ വിശേഷിപ്പിക്കുന്ന കുസുമി(40)ന്റെ അഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന വസ്‌തുവകകളാണ്‌ കണ്ടുകെട്ടിയത്‌. മയക്കുമരുന്ന്‌ കേസില്‍ കുസുമിന്റെ മകനെ പോലീസ്‌ അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ്‌ കണ്ടുകെട്ടല്‍ നടപടികള്‍. സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ്‌ കുസും എന്ന്‌ പോലീസ്‌ പറഞ്ഞു. 12 എന്‍.ഡി.പി.എസ്‌ കേസുകളില്‍ പ്രതിയാണ്‌ ഇവര്‍. അതേസമയം, കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും Read More…