വീടിനുള്ളില്‍ മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ട മാതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ 19 കാരി ഭാര്‍ഗവിയാണ് മരണമടഞ്ഞത്. ഇബ്രാഹിംപട്ടണത്തെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഗമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ജോലിക്ക് പോയ ജംഗമ്മ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോള്‍ ഭാര്‍ഗവിയെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തി. ഇത് കണ്ട യുവതി മകളുടെ കാമുകനെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മകളെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊലപാതകത്തിന് താന്‍ സാക്ഷിയാണെന്ന് ഇരയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ അവകാശപ്പെട്ടു.
അമ്മയ്ക്കെതിരെ കുട്ടി മൊഴി കൊടുക്കുകയുമായിരുന്നു. അമ്മ സഹോദരിയെ മര്‍ദ്ദിക്കുന്നത് ജനാലയിലൂടെ താന്‍ കണ്ടതായി പോലീസ് പറഞ്ഞു. ഭാര്‍ഗ്ഗവിയ്ക്ക് വേണ്ടി നല്ല വിവാഹം ആലോചിച്ചുവരികയായിരുന്നു ജംഗമ്മ. ഇതിനായി അവര്‍ നല്ല ബന്ധം അന്വേഷിച്ചുവരുന്നതിനിടയിലായിരുന്നു കാമുകനൊപ്പം ഭാര്‍ഗ്ഗവിയെ കണ്ടെത്തിയത്.