Crime

ആദ്യരാത്രിയില് എഞ്ചിനീയറായ ഭര്‍ത്താവ് ലൈംഗിക ഗുളിക കഴിച്ചു ; ക്രൂരമായ പീഡനത്തിന് ഇരയായ ഭാര്യ മരിച്ചു

ലഖ്നൗ: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം മരണത്തിന് കീഴടങ്ങിയ യുവതിയുടെ അന്ത്യത്തിന് പിന്നില്‍ ആദ്യരാത്രിയില്‍ ഭര്‍ത്താവ് നടത്തിയ കഠിനമായ ശാരീരികപീഡനം. ഗുരുതര പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ നവവധു ഗുരുതരമായി പരിക്കേറ്റാണ് മരണമടഞ്ഞത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കൂട്ടബലാത്സംഗത്തിന് സമാനമായ പീഡനം യുവതി നേരിട്ടതായി ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. എഞ്ചിനീയറായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ ലൈംഗീകമായി കീഴടക്കാന്‍ ഭര്‍ത്താവ് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചായിരുന്നു എത്തിയത്. ദാരുണ സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലയിരുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം.

ആദ്യരാത്രിയില്‍ തന്നെ യുവതിക്ക് ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളായി ഫെബ്രുവരി 7 നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തന്നെ ഫെബ്രുവരി പത്തിന് യുവതി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഭര്‍ത്താവ് വീട് പൂട്ടി ഒളിവില്‍ പോയതായും ആക്ഷേപമുണ്ട്. അതേസമയം പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഹമീര്‍പൂര്‍ പൊലീസ് പറയുന്നത്.