Featured Lifestyle

എത്ര കിലോ ചെറിയുള്ളിയും പെട്ടെന്ന് വൃത്തിയാക്കാം; ദാ ഈ ട്രിക്ക് മതി

നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാന്നിധ്യമാണ് ചെറിയുള്ളി. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ. ചെറിയുള്ളി കറികളില്‍ ചേര്‍ക്കുകവഴി രുചി കൂടും. പക്ഷേ തൊലികള‍ഞ്ഞ് കറിയില്‍ ചേര്‍ക്കാന്‍ പാകാത്തില്‍ വൃത്തിയാക്കുക എന്നത് വലിയ പണിയാണ്.

വൃത്തിയാക്കാന്‍ താരതമ്യേന എളുപ്പം സവോളയാണ്. എന്നാല്‍ സവാളയേക്കാള്‍ കൂടുതല്‍ കലോറി ചുവന്നുള്ളിയില്‍ അടങ്ങിയിട്ടുണ്ട് · നൂറ് ഗ്രാം സവാളയിലെ കലോറി 40 ആണെങ്കില്‍ നൂറ് ഗ്രാം ചെറിയ ഉള്ളിയില്‍ അത് 72 ആണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത് സവാളയിലും വെളുത്തുള്ളിയിലും ഉള്ളതിനേക്കാള്‍ കൂടുതലുമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

എന്നാല്‍ അധികം പ്രയാസപ്പെടാതെ ചെറിയുള്ളി കറിക്കായി വൃത്തിയാക്കി എടുക്കാം. ആദ്യം വൃത്തിയാക്കാൻ ആവശ്യമുള്ള ചെറിയ ഉള്ളി എടുക്കുക. അതിൽ ആദ്യം നല്ലത് മാത്രം തെരഞ്ഞ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിർത്തി വയ്ക്കുക.

അതിനുശേഷം കൈ വച്ചു നന്നായി ഉള്ളി തിരുമ്മുക. അപ്പോൾ തന്നെ ഉള്ളി തൊലി അടർന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തിൽ നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുക്കുക. അതിലേക്കു നല്ല വെള്ളം ഒഴിച്ച് ഒന്ന് കഴുകി രണ്ടു അറ്റം മുറിച്ചു മാറ്റുക. ഉള്ളി നല്ല വൃത്തിയായി കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *