Lifestyle

ആരോഗ്യമുള്ള ചര്‍മത്തിനായി ഒരു ദിവസം എത്ര തവണ മുഖം കഴുകണം? വിദ്ഗധര്‍ പറയുന്നത് ഇങ്ങനെ

ദിവസത്തില്‍ ഒരു തവണയെങ്കിലും മുഖം കഴികാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ദിവസം എത്ര തവണ മുഖം കഴുകണമെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ നിങ്ങള്‍ക്ക് അറിയാമോ? മുഖം വൃത്തിയായി ഇരിക്കാനാണ് നമ്മള്‍ മുഖം കഴുകുന്നതെങ്കിലും അധികമായി മുഖം കഴുകിയാല്‍ അത് നമ്മുടെ ചര്‍മ്മത്തിനെ മോശമായി ബാധിച്ചേക്കാം.

മുഖം അമിതമായി കഴുകുന്നതിലൂടെ മുഖത്തിലുള്ള സ്വാഭാവികമായി എണ്ണമയം പോകാന്‍ കാരണമായേക്കാം. അതിനോടൊപ്പം തന്നെ ചൊറിച്ചിലിനും വരണ്ടതാക്കാനും കാരണമാകും. എന്ന് കരുതി മുഖം ഒരിക്കലും കഴുകാതെയിരിക്കാനും പാടില്ല. ദിവസവും രാവിലെയും വൈകിട്ടും മുഖം കഴുകണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അന്തരീക്ഷത്തിലെ അമിതമായി ഈര്‍പ്പവും നനവും ചര്‍മ്മത്തില്‍ വേഗം അഴുക്കും മറ്റും അടിഞ്ഞ് കൂടുന്നതിന് കാരണമാകും ഇത് മുഖക്കുരുപോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ ചര്‍മം വൃത്തിയായി സൂക്ഷിക്കുന്നതിനായി ദിവസവും രണ്ട് നേരം മുഖം കഴുകാം. കൂടാതെ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് ദിവസവും രണ്ട് തവണ മുഖം കഴുകണം.

രാത്രിയില്‍ ചര്‍മത്തില്‍ അടഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകള്‍ കളയാനാണ് രാവിലെ മുഖം കഴുകുന്നത്. അതുപോലെ തന്നെ ഒരു ദിവസത്തെ തിരക്കുകള്‍ക്ക് ശേഷം രാത്രി മുഖം കഴുകേണ്ടതും വളരെ അനുവാര്യമാണ്. മേക്കപ്പ് ഇടുന്നവരാണെങ്കില്‍ ഒരു മികച്ച ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകാനായി ശ്രദ്ധിക്കണം. വീര്യം കൂടിയ ഫേസ് വാഷുകള്‍ ഉപയോഗിക്കരുത്.