Lifestyle

സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളെന്തൊക്കെ ?

സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണം തോന്നുന്നത് സ്വഭാവികമായ കാര്യമാണ്. ഒരു സ്ത്രീയോട് പുരുഷന് ആകര്‍ഷണം തോന്നുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. സ്ത്രീയുടെ വ്യക്തിത്വം, അവളുടെ ആത്മവിശ്വാസം, വസ്ത്ര ധാരണ രീതി, മറ്റുള്ളവരുടെ ഇടപഴകുന്നത്, സംസാരം തുടങ്ങിയവയൊക്കെ സ്ത്രീയില്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ സ്ത്രീകളെ പുരുഷന്മാര്‍ തിരഞ്ഞെടുക്കുന്നതിന് ചില ഘടകങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ ആകര്‍ഷണം തോന്നുന്ന ഈ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം……

  • വെയ്സ്റ്റ് ടു ഹിപ് റേഷ്യോ – സ്ത്രീകള്‍ പുരുഷന്റെ കണ്ണില്‍ ആകര്‍ഷണീയരാകുന്നത് വെയ്സ്റ്റ് ടു ഹിപ് റേഷ്യോ 7:10 എന്ന ആനുപാതത്തിലാണ്. വെയ്റ്റ്, ഹിപ് എന്നിവ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നും ഇതാണ് ഇക്കാര്യത്തില്‍ പുരുഷന് ആകര്‍ഷണമായി മാറുന്നതുമെന്നുമാണ് പറയാം.
  • വെണ്മയുള്ള ചിരി – വെണ്മയുള്ള ചിരിയും പുരുഷനെ ആകര്‍ഷിയ്ക്കുന്നുണ്ട്. ഭംഗി മാത്രമല്ല, പല്ലിന്റെ വെണ്മയും അടിസ്ഥാനമാകുന്നണ്ട്. ഹൈ പിച്ച് ഉള്ള ശബ്ദവും സ്ത്രീയെ പുരുഷന്റ കണ്ണില്‍ ആകര്‍ഷണീയരാക്കുന്നുണ്ട്. നീണ്ട് തിളങ്ങുന്ന ആരോഗ്യമുള്ള മുടിയുടെ പല പുരുഷന്മാരെയും ആകര്‍ഷിക്കാറുണ്ട്.
  • മേക്കപ്പ് – പൊതുവെ അധികം മേക്കപ്പ് പുരുഷന്മാര്‍ക്ക് അത്ര താത്പര്യമില്ല. സ്ത്രീ കാഴ്ചയില്‍ നല്ലതു പോലെ ഒരുങ്ങുന്നത് പുരുഷന്മാര്‍ ഇഷ്ടമാണ്. പക്ഷെ അമിതമായ മേക്കപ്പ് അത്ര ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. സ്വാഭാവിക സൗന്ദര്യമാണ് പുരുഷന് കൂടുതലിഷ്ടം.
  • സ്തനവലിപ്പം – പൊതുവെ സ്തനവലിപ്പവും പുരുഷനെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതും പ്രത്യുല്‍പാദന താല്‍പര്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുണ്ട്. കാരണം ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണാണ്. ഇത് ഗര്‍ഭധാരണത്തിന് അത്യാവശ്യവുമാണ്. ഈ ഹോര്‍മോണ്‍ തന്നെയാണ് സ്ത്രീകളില്‍ മാറിട വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നത്. ഇതിനാല്‍ തന്നെ മാറിട വലിപ്പം കൂടുതലെങ്കില്‍ ഗര്‍ഭധാരണ ശേഷി കൂടുതല്‍ എന്നൊരു കണക്കൂ കൂട്ടലുമുണ്ട്.
  • ഉയരം – സ്ത്രീകളുടെ ഉയരവും പുരുഷന്മാരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ഉയരമുള്ള സ്ത്രീകളെയാണ് പൊതുവേ പുരുഷനിഷ്ടം. ഉയരം മാത്രമല്ല, കൈകളുടെ നീളവും ആകര്‍ഷിക്കാറുണ്ട്. ഉയരമുളള, കൈകള്‍ക്ക് നീളം കൂടുതലുള്ള സ്ത്രീകളാണ് പൊതുവേ പുരുഷന്മാരെ പെട്ടെന്ന് ആകര്‍ഷിക്കാറ്. പൊതുവേ സ്ത്രീ സൗന്ദര്യ ഘടകമായി കാണുന്ന നീണ്ട കാലുകളേക്കാള്‍ നീണ്ട കൈകളാണ് പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം. വല്ലാതെ മെലിഞ്ഞ സ്ത്രീകളേയോ അല്ലെങ്കില്‍ വല്ലാതെ തടിച്ച സ്ത്രീകളേയോ അല്ല, ഇടത്തരം തടിയുള്ള, ആകൃതിയുള്ള ശരീരത്തിനാണ് പുരുഷന്മാര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *