എന്താ വിദേശികളെ ഇന്ത്യാക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലേ? വിദേശിയായ ഭാര്യയുമായി എവിടെയെങ്കിലും പോകുമ്പോള്‍ ഇന്ത്യാക്കാരനെ ഇന്ത്യാക്കാര്‍ക്ക് ഭര്‍ത്താവായി തോന്നാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ ഇന്ത്യാക്കാരനെ വിവാഹം കഴിച്ച പോളണ്ടുകാരി ഗബ്രിയേലയുടേതാണ്. ഭര്‍ത്താവ് ഹര്‍ദിക്കുമായി ഇന്ത്യയില്‍ എവിടെ പോയാലും ആള്‍ക്കാര്‍ ഭര്‍ത്താവിനെ ഡ്രൈവറോ ഗൈഡോ ആയി പരിഗണിക്കുമെന്നും എന്തുകൊണ്ടാണ് ഇന്ത്യാക്കാര്‍ ഇങ്ങിനെയായതെന്നും അവര്‍ ചോദിക്കുന്നു.
ഇന്ത്യാക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വിചിത്രാനുഭവം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്് പോളണ്ടുകാരി. പോളിഷ് സ്ത്രീയ്ക്ക് യാത്രയിലുടനീളം ഭര്‍ത്താവ് ഡ്രൈവറോ ടൂര്‍ ഗൈഡോ ആണെന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യത്തെയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
താന്‍ ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ ഒരു പുതിയ സ്ഥലം സന്ദര്‍ശിക്കുമ്പോഴെല്ലാം ആള്‍ക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങിനെയുള്ള ചോദ്യം ആവര്‍ത്തിക്കുന്നതെന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല. ഭര്‍ത്താവ് തന്റെ ഡ്രൈവറോ ടൂര്‍ ഗൈഡോ ആണെന്ന് എന്തുകൊണ്ടാണ് ആളുകള്‍ കരുതുന്നതെന്ന് അവര്‍ ചോദിക്കുന്നു. സാമൂഹ്യമാധ്യമത്തില്‍ ‘വിചിത്രവും നിരാശാജനകവും’ എന്നാണ് ആവര്‍ത്തിച്ചുള്ള ഈ പ്രശ്‌നത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. ഇത് വളരെ ‘പരുഷമാണ്’ എന്നും അവര്‍ വീഡിയോയില്‍ പറയുന്നു.
പലപ്പോഴും ഒരുമിച്ച് യാത്ര ചെയ്യുന്നതായി കാണുന്ന ദമ്പതികള്‍, കടയുടമകളില്‍ നിന്നും ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമുള്ള തെറ്റായ അനുമാനങ്ങളുടെ അവസാനത്തിലാണ്. ‘ഞങ്ങള്‍ ഇന്ത്യയിലെ ഒരു പുതിയ സ്ഥലത്ത് വരുമ്പോഴെല്ലാം ഏറ്റവും വിഷമകരമായ നിമിഷം ഇതാണെന്നും അവര്‍ പറയുന്നു. ”സങ്കടകരമെന്നു പറയട്ടെ, ഇത് ഇനി അപൂര്‍വ സംഭവമല്ല.” അവള്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. ”അടിസ്ഥാനപരമായി, ഓരോ രണ്ടാമത്തെ കടയുടമയും അല്ലെങ്കില്‍ ടാക്‌സി/ഓട്ടോ ഡ്രൈവറും ഹര്‍ദിക് എന്റെ ടൂര്‍ ഗൈഡാണെന്നും ചില സാഹചര്യങ്ങളില്‍ എന്റെ ഡ്രൈവര്‍ ആണെന്നും ചിന്തിക്കുന്നു എന്തുകൊണ്ടാണിങ്ങനെ? അവര്‍ ചോദിച്ചു.
ഗബ്രിയേല ഈ സാഹചര്യത്തെ തന്റെ പോസ്റ്റിലൂടെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ”ഏത് പെണ്‍കുട്ടിയാണ് തന്റെ ടൂര്‍ ഗൈഡിനൊപ്പം കൈകള്‍ പിടിച്ച് 1000 ചിത്രങ്ങള്‍ എടുക്കുന്നത്?” അവര്‍ ചോദിക്കുന്നു. വീഡിയോയ്ക്ക് കമന്റുകള്‍ ഏറെയാണ്.