Crime

രണ്ടുമാസമായി യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ; മൃതദേഹം ഭര്‍ത്തൃവീടിന്റെ മുന്നില്‍ കുഴിയെടുത്തു മൂടി

രണ്ടു മാസമായി കാണ്മാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞുപരത്തിയ യുവതിയുടെ മൃതദേ ഹം വീടിന് പുറത്തുള്ള കുഴിയില്‍ നിന്നും കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാ ദിലെ തന്നുകുമാറിനെയാണ് കാണാതായത്. വിവാഹം കഴിച്ചയച്ചയ്ക്കപ്പെട്ട വീട്ടില്‍ സ്ത്രീധന പീഡനം നേരിടേണ്ടിവന്ന യുവതി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കു കയായിരുന്നു അടുത്തിടെയാണ് അവര്‍ വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി യത്. മൃതദേഹം പുറത്തെടുത്തതോടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ പോലീസ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിലെ തന്നു കുമാറിനെ രണ്ട് വര്‍ഷം മുമ്പാണ് അരുണ്‍ സിംഗ് വിവാഹം കഴിച്ചത്. പുതുതായി മൂടിയ കുഴിയെ ക്കുറിച്ച് സംശയം ഉന്നയിച്ചിട്ടും പോലീസ് തന്റെ പരാതി ചെവിക്കൊണ്ടി ല്ലെന്ന് അവ ളുടെ പിതാവ് ഹക്കിം ആരോപിച്ചു. തന്നുവിന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ നാല് പേര്‍, യുപിയിലെ മെയിന്‍പുരി സ്വദേശി ഭൂപ് സിംഗ്, ഭാര്യ സോണിയ, മകന്‍ അരുണ്‍ സിംഗ്, മകള്‍ കാജല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഏപ്രില്‍ 23ന് അരുണ്‍ സിങ്ങും പിതാവും മണ്ണുമാന്തി യന്ത്രം വിളിച്ച് വീടിന് മുന്നിലെ തെരുവില്‍ 10 അടി താഴ്ചയില്‍ കുഴിയുണ്ടാക്കി. അടുത്ത ദിവസം, അവര്‍ കുഴി നിറയ്ക്കാന്‍ ഒരു പണിക്കാരനെ വിളിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം അവര്‍ തന്നുവിനെ കാണാനില്ലെന്ന് അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. തന്നുകുമാറിന് മാനസീകാസ്വാസ്ഥ്യം ഉള്ളതായും പ്രചരിപ്പിച്ചു.

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ തുടര്‍ച്ചയായി പീഡിപ്പിക്കു കയാ യിരുന്നെന്ന് പിതാവ് പറഞ്ഞു. വിവാഹശേഷം ഒരു വര്‍ഷത്തോളം പിതൃഭവന ത്തില്‍ കഴിയേണ്ടിവന്നിരുന്നതായും തന്നുവിന്റെ പിതാവ് ആരോപിച്ചു. പിന്നീട് പഞ്ചാ യത്ത് വിളിച്ചുചേര്‍ത്താണ് മകളെ ഫരീദാബാദിലേക്ക് തിരിച്ചയച്ചത്. പക്ഷേ പ്രശ്നം പരി ഹരി ക്കപ്പെട്ടില്ല. മകളെ കാണാതായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മകള്‍ പ്രീതിയോ ടൊ പ്പം ഹക്കീം ഭൂപ് സിങ്ങിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. വീടിന് പുറത്തെ കുഴി കണ്ടപ്പോള്‍ സംശയിക്കുകയും ചെയ്തു.

ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പലതവണ ചുറ്റിക്കറങ്ങിയെങ്കിലും അവര്‍ വിഷയം അന്വേഷിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഫലമുണ്ടായില്ലെന്നും ഹക്കിം പറഞ്ഞു. ഒരാഴ്ച മുമ്പ് മാത്രമാണ് അവര്‍ അത് ഏറ്റെടുത്തത്. വെള്ളിയാഴ്ച രാവിലെ നായിബ് തഹസി ല്‍ദാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി തന്നുവിന്റെ മൃതദേഹം കുഴിയില്‍ നിന്നും പുറത്തെടുത്തു. ബാദ്ഷാ ഖാന്‍ സിവില്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തന്നുവിന്റെ മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.