കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ പൂട്ടിയിട്ട് ഭാര്യ. ജാര്‍ഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാമുകിക്കൊപ്പം പിടികൂടിയത്. ഭാര്യ ശ്യാമ റാണി നേരിട്ട് ക്വാട്ടേഴ്സിലെത്തുകയും ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി .
ഡോ. ശ്യാമ റാണി ഭർത്താവിനെയും അദ്ദേഹത്തിന്റെ കാമുകിയായി പറയപ്പെടുന്ന സ്ത്രീയെയും വീടിനുള്ളിൽ പൂട്ടിയിട്ടു, സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ, ഉദ്യോഗസ്ഥൻ വീടിനുള്ളിൽ നിന്ന് പുറത്തുവിടണമെന്ന് ഭാര്യയോട് അപേക്ഷിക്കുന്നതായി കാണാം.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ നാലരയോടെയാണ് ശ്യാമ റാണി ക്വാട്ടേഴ്സിലെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമ റാണിക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുലര്‍ച്ചെ ഭര്‍ത്താവിന്റെ സര്‍ക്കാര്‍ ക്വാട്ടേഴ്സിലെത്തുന്നതും മറ്റൊരു യുവതിക്കൊപ്പം കണ്ടെത്തുന്നതും
മുൻ ബീഹാർ എം.പി. രാംജി മാഞ്ചിയുടെ മകളാണ് ഡോ. ശ്യാമ റാണി. ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് അവർ കുറച്ചുകാലമായി സംശയിച്ചിരുന്നുവത്രേ. സംശയത്തെ തുടർന്ന് പുലർച്ചെ തന്നെ അവർ ഭർത്താവിന്റെ സർക്കാർ ക്വാർട്ടേഴ്സിൽ പരിശോധന നടത്തുകയും മറ്റൊരു സ്ത്രീയോടൊപ്പം വീടിനുള്ളിൽ വെച്ച് കയ്യോടെ പിടികൂടുകയുമായിരുന്നു.
വീട്ടിനുള്ളില്‍ നിന്നും തുറന്നുവിടാന്‍ ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിന് പിന്നാലെ മഴിയവാൻ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് റൂഫിന് മുകളില്‍ നിന്നും ചാടി പ്രമോദ് കുമാര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. മേൽക്കൂരയിൽ നിന്നും ചാടുന്നതിനിടെ ഇയാള്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റു. മുറിയില്‍ നിന്നും യുവതിയെ പുറത്തിറക്കി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വീട്ടിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുന്നതിനായി വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിച്ച ഡോ. ശ്യാമ റാണി, ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ സ്ഥിരീകരിക്കുകയും ഇപ്പോൾ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുകയാണെന്നും പറഞ്ഞു.




