അമിതവണ്ണം കുറയ്ക്കുന്നതിനായി പല ഡയറ്റുകളും വ്യായാമങ്ങളും പലവരും പിന്തുടരാറുണ്ട്. എന്നാല്‍ അതിനെയൊക്കെ പിന്നിലാക്കികൊണ്ടുള്ള പ്രകടനമായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച സ്‌കോട്ടലന്‍ഡ്കാരനായ ആന്‍ഗസ് ബാര്‍ബിറിയുടെത്.
തന്റെ അമിതവണ്ണം കുറയ്ക്കുന്നതിനായി ആന്‍ഗസ് നീണ്ട് 382 ദിവസം പട്ടിണി കിടന്നുവത്രേ. ഇതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.ഈ ദിവസങ്ങളില്‍ ഇയാല്‍ ഖരരൂപത്തിലുള്ള ഭക്ഷണമൊന്നും തന്നെ കവിച്ചില്ല പകരം ചായ, കാപ്പി, വെളളം, സോഡ, വൈറ്റമിനുകള്‍ തുടങ്ങിയവയായിരുന്നു കഴിച്ചത്. മേരിഫാല്‍ഡ്‌സ് ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. അതിന്റെ ഫലമായി ഭാരം 214 ല്‍ നിന്നും 80 കിലോയിലേക്ക് കുറഞ്ഞു.

ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഏറ്റവും അധികംകാലം ജീവിച്ച വ്യക്തി എന്ന റെക്കോര്‍ഡിനും ഈ 27 കാരന്‍ അര്‍ഹനായി. ഇത്രയും കാലം ഭക്ഷണം കഴിക്കാതെയിരുന്നപ്പോല്‍ അതിന്റെ രുചി തന്നെ മറന്നുപോയതായി ഇയാള്‍ പറയുന്നു. ശരീരത്തില്‍ അമിതമായി ഉണ്ടായിരുന്ന കൊഴുപ്പാണ് ഇയാളെ ഏറെ കാലം ഭക്ഷണം കഴിക്കാതെയിരിക്കുന്നതില്‍ സഹായിച്ചത്. മീനും ചിപ്‌സുമൊക്കെ കഴിക്കാനുളള ആഗ്രഹം ഒഴുവാക്കുന്നതിനായി പിതാവിന്റെ കടയിലെ ജോലിയും ഇയാള്‍ ആക്കാലയളവില്‍ നിര്‍ത്തി.എന്നാല്‍ ഇത്തരത്തിലുള്ള ഉപവാസശ്രമങ്ങള്‍ ശരീരത്തിന് ഹാനികരമാണെന്ന് ഡയറ്റീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.