Featured Oddly News

മരുന്നടിക്കുന്ന മലമ്പാമ്പ്! ഇൻഹേലർ വലിക്കുന്ന പാമ്പ് ! വീഡിയോ കണ്ട് കണ്ണുതള്ളി ആളുകൾ, കൗതുകമോ അത്ഭുതമോ?

മനുഷ്യരിൽ കാണുന്നതുപോലെ തന്നെ ആസ്ത്മ പോലുള്ള മാരകമായ രോഗങ്ങൾ മൃഗങ്ങളിലും അപൂർവ്വമല്ല. സാങ്കേതികവിദ്യയും വൈദ്യസൗകര്യങ്ങളും വികസിച്ചതോടെ വളർത്തുമൃഗങ്ങളായ പൂച്ചകളും നായ്ക്കളും ആസ്ത്മയ്ക്കുള്ള മരുന്ന് ഉപയോഗിക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ ഒരു വളർത്തുപാമ്പ് ഇൻഹേലർ ഉപയോഗിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു പാമ്പ് ഇൻഹേലർ ഉപയോഗിക്കുന്നത് തങ്ങൾ ആദ്യമായാണ് കാണുന്നതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം പേരും പ്രതികരിച്ചത്. ഒരു മനുഷ്യൻ തന്റെ വളർത്തുപാമ്പിന് ഇൻഹേലർ നൽകുന്നതാണ് വീഡിയോയിലുള്ളത്. തന്റെ മുഖത്തിന് തൊട്ടുമുന്നിൽ ഇൻഹേലറിന്റെ നോസിൽ വച്ചിട്ടും യാതൊരു പ്രകോപനവുമില്ലാതെ പാമ്പ് ശാന്തമായിരിക്കുന്നത് വീഡിയോയിൽ കാണാം. ‘രാവിലെ രാജ്ഞിയെ നെബുലൈസ് ചെയ്യുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാമ്പുകൾക്കും ഇൻഹേലർ ഉപയോഗിക്കാറുണ്ടോ എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ് പലരും കമന്റുകൾ രേഖപ്പെടുത്തുന്നത്. എഡ് ടാവോക്ക എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. എങ്കിലും ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *