Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും.

നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. പകല്‍ സമയത്ത് കുറച്ചു നേരം മയങ്ങുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം

പകലുറക്കം ശീലമുള്ളവര്‍ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യത 13-19 ശതമാനമാണ്. മധ്യവയസ്സിലാണ് പലപ്പോഴും ഈ പകലുറക്കം ആരോഗ്യത്തെ ബാധിക്കുന്നത്. ഒരു മണിക്കൂറില്‍ കൂടുതല്‍ പകല്‍ നേരത്ത് ഉറങ്ങുന്നവര്‍ക്ക് ടൈപ്പ് രണ്ട് ഡയബറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഇത് പലപ്പോഴും സ്ലീപ് ഡിസോഡറിനും കാരണമാകും. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട് . ശ്വസനവൈകല്യമായ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ) ഉണ്ടാകുന്നതിനും അമിത ഉറക്കം കാരണമാകുന്നുണ്ട്

പകല്‍നേരത്തെ അമിത ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പകല്‍ നേരത്തെ ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം. പകലുറക്കം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.