Celebrity

മാപ്പു ചോദിക്കേണ്ടത് കാമുകിയല്ല, സൽമാനോട് ക്ഷമിക്കാം, എന്നാൽ ഒരു വ്യവസ്ഥയിൽ….

998-ൽ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോധ്പൂരിനടുത്ത് വെച്ച് കൃഷ്ണമൃഗത്തെ വേട്ടയാടിയതായി സൽമാൻ ഖാനെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനെ തുടർന്ന് ബിഷ്‌ണോയ് സമുദായത്തിലെ അംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് നടനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2018ൽ സൂപ്പർതാരത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഉടൻ ജാമ്യം ലഭിച്ചു.

ഏപ്രിലിൽ രണ്ട് തോക്കുധാരികൾ സൽമാന്റെ വീട് ആക്രമിച്ചതിന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏതാനും അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം സൽമാന്റെ മുൻ കാമുകി സോമി അലി ബിഷ്‌ണോയ് സമൂഹത്തോട് താരത്തിന് വേണ്ടി മാപ്പ് പറഞ്ഞു. അലിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അഖിലേന്ത്യാ ബിഷ്‌ണോയ് സൊസൈറ്റി പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ, ഈ ഒരു വ്യവസ്ഥയിൽ സൂപ്പർസ്റ്റാറിനോട് ക്ഷമിക്കാൻ സമൂഹം തയ്യാറാണെന്ന് പറഞ്ഞു.

“തെറ്റ് സോമി അലി ചെയ്തതല്ല, സൽമാൻ തന്നെ മാപ്പ് പറഞ്ഞാൽ ബിഷ്‌ണോയ് സമൂഹം പരിഗണിക്കും, മറ്റാർക്കും മാപ്പ് പറയാൻ കഴിയില്ല. അവൻ തന്നെ ക്ഷേത്രത്തിൽ വന്ന് മാപ്പ് ചോദിക്കണം. ബിഷ്‌ണോയ് സമൂഹത്തിന്റെ 29 നിയമങ്ങളിൽ ഒന്ന് ക്ഷമിക്കണം എന്നുള്ളതാണ്. വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ സൽമാൻ ഇനിയൊരിക്കലും തെറ്റ് ചെയ്യില്ല എന്ന് പ്രതിജ്ഞയെടുക്കണം. അങ്ങിനെ ചെയ്താല്‍ അവനോട് ക്ഷമിക്കാനുള്ള തീരുമാനം നമുക്ക് പരിഗണിക്കാം’’ . ദേവേന്ദ്ര ബുദിയ പ്രസ്താവനയിൽ പറഞ്ഞു,

“ഞാൻ ഒരു കായിക വിനോദമായി വേട്ടയാടലിനെ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഈ സംഭവം നടന്നത് വളരെ വർഷങ്ങൾക്ക് മുമ്പാണ്. 1998 ൽ സൽമാൻ വളരെ ചെറുപ്പമായിരുന്നു. ബിഷ്‌ണോയ് ഗോത്രത്തിന്റെ തലവനോട് ഇത് മറക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അവൻ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു, ഞാൻ ബിഷ്‌ണോയി സമൂഹത്തോട് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിച്ച സോമി അലി പറഞ്ഞു.