Featured Oddly News

സ്ത്രീധനമായി BMWവും കോടികളും; നിയമത്തെ വെല്ലുവിളിച്ച് ഗാസിയാബാദിൽ ആഡംബര വിവാഹം- വീഡിയോ

ഗാസിയാബാദിലെ ഒരു വിവാഹത്തിൽ കോടികൾ വിലമതിക്കുന്ന സ്ത്രീധനം പരസ്യമായി കൈമാറിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഒരു ബി.എം.ഡബ്ല്യു കാറും ഒരുകോടി പത്തിനോരായിരം രൂപയും (1,11,11,000) വധുവിന്റെ വീട്ടുകാർ നൽകിയതായി ഒരാൾ മൈക്കിലൂടെ പ്രഖ്യാപിക്കുന്നത് വീഡിയോയിൽ കാണാം.

ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങൾ ‘സമ്മാനങ്ങൾ’ എന്ന പേരിൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു.

‘യുവ ആസ്’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയുടെ ആധികാരികത ടൈംസ് നൗ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് സമൂഹത്തിന്റെ നാശത്തിന് തുടക്കമാണെന്നും ഇത്തരം വിപത്തുകൾക്ക് അറുതി വരുത്തണമെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.

സ്ത്രീധനം വാങ്ങുന്നത് മതപരമായി തെറ്റാണെന്നും ഇത്ര പരസ്യമായി നിയമലംഘനം നടന്നിട്ടും അധികാരികൾ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം ഇത് കുറ്റകരമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവണതകൾ ഇന്നും സജീവമാണെന്ന് ഈ സംഭവം തെളിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *