ചായയെ സ്നേഹിക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെ ചായയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് ഗുണമോ ദോഷമോ?ചായയില്‍ ഏലക്ക ചേര്‍ക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായെന്നാണ്.
സാധാരണയായി ചായക്ക് 6.4 മുതല്‍ 6.8 വരെയാണ് പി എച്ച് മൂല്യം ഉള്ളത്. ഇതിന് പിന്നാലെ അസിഡ് ഗുണങ്ങളടങ്ങിയ പാല്‍ കൂടി ചേര്‍ക്കുന്നതിലൂടെ ചായയുടെ അസിഡിറ്റിയില്‍ പ്രത്യേക മാറ്റങ്ങളൊന്നും വരുന്നില്ല. എന്നാല്‍ ചായയുടെ പി എച്ച് ഒരോ ബ്രാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മാറ്റം വന്നേക്കാം. അതേസമയം ഏലയ്ക്ക പോലുള്ള സുഗന്ധവ്യഞ്ജനം ചേര്‍ക്കുന്നതിലൂടെ ചായയുടെ പി എച്ച് ലെവിലില്‍ മാറ്റം സംഭവിക്കുന്നില്ല.
സാധാരണയായി 4 – 5 ഏലക്കയാണ് ചായയില്‍ ചേര്‍ക്കുന്നത്. ഇത് ചായയുടെ അസിഡിറ്റിയില്‍ വ്യത്യാസമുണ്ടാക്കാന്‍ പര്യാപ്തമല്ല. എന്നാല്‍ ചായയുടെ അസിഡിറ്റി കുറയ്ക്കുന്നതിനായി വീട്ടില്‍ തന്നെ കുറച്ച് ഒറ്റമൂലികളുണ്ട്. ഇതിനെ പറ്റി ഡയറ്റീഷ്യനായി ശ്വേത കെ പഞ്ചല്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
അസിഡിറ്റി അകറ്റാനായി ഉള്ള കുറുക്കുവഴി നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടത്രേ. ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് അയമോദകം ചവയ്ക്കുക, അതുപോലെ ഭക്ഷണത്തിന് ശേഷം പെരുജീരകം ചവയ്ക്കുക അല്ലെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കുടിക്കുക, ചെറുചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചാലിച്ച് കുടിക്കുന്നതും വയറിന്റെ അസിഡിറ്റി കുറയ്ക്കുന്നു.