Oddly News

പെണ്‍കുട്ടികളെ പരസ്പരം ചുംബിപ്പിച്ച് നാടകം പഠിപ്പിക്കല്‍; ലെസ്ബിയന്‍ അധ്യാപികയുടെ പണി പോയി !

സ്വയം രചിച്ച നാടകത്തിൽ പെൺകുട്ടികളെ മാത്രം പങ്കെടുപ്പിക്കുകയും ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ലെസ്ബിയൻ അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി. യുഎസിലെ കൊളറാഡോയിലാണ് സംഭവം . കൊളറാഡോ നോർത്ത് ഈസ്റ്റ് ഏർലി കോളേജിലെ 50 വയസ്സുകാരിയായ ഫ്രഞ്ച് അധ്യാപിക ജെന്നിഫർ ഹോങ്കക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അധികൃതർ നടപടിയെടുത്തത്. ഫ്രഞ്ച് ഭാഷയും സംസ്കാരവുമായിരുന്നു ഇവർ പഠിപ്പിച്ചിരുന്നത്.
പ്പിക്കല്‍
തന്റെ ക്ലാസിലെ വിദ്യാർത്ഥികളെ കൊണ്ട് ഫ്രഞ്ച് ഭാഷയിൽ താൻ തന്നെ എഴുതിയ നാടകങ്ങൾ അഭിനയിപ്പിക്കുന്നത് ഹോങ്കയുടെ പതിവായിരുന്നു. ഇതിലൊരു വിദ്യാർത്ഥിനി മറ്റൊരു അധ്യാപികയോട് നാടകത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നാടകത്തിൽ മറ്റൊരു പെൺകുട്ടിയെ ചുംബിക്കേണ്ടി വന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇതേത്തുടർന്ന് താൻ ക്ലാസുകളിൽ കയറുന്നത് നിർത്തിയെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി.

ക്ലാസിൽ പകുതിയോളം ആൺകുട്ടികൾ ഉണ്ടായിരുന്നിട്ടും പുരുഷ കഥാപാത്രങ്ങളായി പോലും പെൺകുട്ടികളെ മാത്രമാണ് അധ്യാപിക തിരഞ്ഞെടുത്തത്. നാടകത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച കുട്ടികൾക്ക് പരീക്ഷയിൽ മാർക്ക് കുറച്ചതായും പരാതി ഉയർന്നു. ‘അയൽക്കാർ എല്ലാം കണ്ടു’, ‘മടുപ്പൻ ചുംബനം’ എന്നിവയായിരുന്നു ഇവർ എഴുതിയ നാടകങ്ങൾ. ഇതിൽ ഒരാൾ മൂന്ന് പേരെ ചുംബിക്കുന്ന രംഗങ്ങൾ വരെ ഉണ്ടായിരുന്നു. എന്നാൽ താൻ ആരെയും ചുംബിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ബുദ്ധിമുട്ടുള്ളവരോട് ഫ്ലയിങ് കിസ്സോ ഫിസ്റ്റ് ബംപോ ചെയ്താൽ മതിയെന്ന് പറഞ്ഞിരുന്നതായും ഹോങ്ക വ്യക്തമാക്കി.

എന്നാൽ അധ്യാപികയുടെ ക്ലാസിലെ പല കുട്ടികളും മാനസികമായി ബുദ്ധിമുട്ടിലായിരുന്നെന്നും പലരും ക്ലാസ് ബഹിഷ്കരിച്ചിരുന്നതായും സ്കൂൾ ഡയറക്ടർ ബോർഡ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

തുടർച്ചയായി മൂന്ന് വർഷം മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ജെന്നിഫർ ഹോങ്ക. വിദ്യാർത്ഥികളല്ലാതെ മറ്റൊരു കോളേജ് ജീവനക്കാരും അധ്യാപിക കുട്ടികളെ ഇത്തരം രംഗങ്ങൾക്ക് നിർബന്ധിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *